കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു: കെ. സി വേണു ഗോപാലും മത്സരിച്ചേക്കും
തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ ഗ്രൂപ്പ് തര്‍ക്കം മുറുകിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു. വയനാട്, ഇടുക്കി സീറ്റുകളെച്ചൊല്ലിയാണ് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നത്. വയനാട്ടില്‍ ടി സിദ്ദീഖിനെ നിര്‍ത്തുന്നെങ്കില്‍ ഇടുക്കി ജോസഫ് വാഴക്കന് വേണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് മത്സരിച്ചാല്‍ വയനാട്ടില്‍ അബ്ദുല്‍ മജീദിന്റെ പേരും ഐ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നു. വയനാട് നിലവില്‍ ഐ ഗ്രൂപ്പിന്റെ സീറ്റ് ആണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈകിയും നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി യോഗം ചേര്‍ന്നിരുന്നുവെങ്കിലും എങ്ങുമെത്താതെയാണ് പിരിഞ്ഞത്. എറണാകുളം സീറ്റില്‍ കെ.വി തോമസിന് പകരം ഹൈബി ഈഡനെയും പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈക്കൊള്ളും.
വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നാണറിവ്.
പത്തനംതിട്ടയില്‍ ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ ആന്റോ ആന്റണി തന്നെ വരുമെന്നാണ് ഏറ്റവും ഒടുവിലെ വിവരം. കെ .സി വേണുഗോപാല്‍ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെയും അടൂര്‍ പ്രകാശിനേയുമാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലിലും അടൂര്‍ പ്രകാശിന്റെ പേരാണ് പരി?ഗണനയില്‍.
വയനാട്ടില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കണമെന്ന ശക്തമായ ആവശ്യം ഇപ്പോഴും നേതൃത്വത്തിന് മുന്നില്‍ നിലനില്‍ക്കുന്നുണ്ട്. വടകരയില്‍ മുല്ലപ്പള്ളിയില്ലെങ്കില്‍ കെ.കെ രമയുടെ പേരും പരിഗണിക്കുന്നുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണായകമായിരിക്കും. ഇടുക്കിയില്‍ പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന അഭിപ്രായത്തോടും ഹൈക്കമാന്‍ഡ് പ്രതികരണം അനുകൂലമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."