HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും
backup
June 27 2018 | 04:06 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കണമെന്നും കാണിച്ചാണ് ഹരജി നല്‍കിയത്. ഹരജി ഇന്ന് രാവിലെ 11 മണിയോടെ പരിഗണിക്കും.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയെന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. കേസില്‍ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ഇതില്‍ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതിനാല്‍ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്ന് കാണിച്ചാണ് ദിലീപ് തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ തെളിവുകള്‍ കാണാന്‍ ദിലീപിന് കോടതി അനുവാദം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."