HOME
DETAILS
MAL
സീറ്റു നല്‍കിയില്ല, മറുകണ്ടം ചാടി ബി.ജെ.പി എം.പി
backup
March 16 2019 | 10:03 AM
പ്രയാഗ് രാജ്: സീറ്റ് നിഷേധിച്ചതോടെ ബി.ജെ.പി എം.പിയും കളംമാറി ചവിട്ടി.
അലഹമ്മാദ് എംപിയും ബി.ജെ.പി നേതാവുമായ ശ്യാമ ചരണ്‍ ഗുപ്തയാണ് ബി.ജെ.പി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ശ്യാമ ചരണ്‍ ഗുപ്ത മറുകണ്ടം ചാടിയത്.
ആഴ്ചകളായി തുടരുന്ന അനിശ്ചതത്വങ്ങള്ക്കാണ് ഇതോടെ വിരാമമായത്. ഇത്തവണ എസ്പി സ്ഥാനാര്‍ഥിയായി ബാന്ദ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ആത്മാര്‍ഥതയ്ക്ക് ബിജെപിയില്‍ യാതൊരു വിലയുമില്ലെന്ന് അനുഭവത്തില്‍ നിന്ന് ബോധ്യപ്പെട്ടതായി ശ്യാമചരണ്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പ്രവര്ത്തനമികവിനോ നിസ്വാര്ഥസേവനങ്ങള്ക്കോ പാര്‍ട്ടി നേതൃത്വം ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."