4.5 കിലോ സ്വര്‍ണവുമായി രണ്ട് പേര് റെയില്‍വേ പൊലിസിന്റെ പിടിയില്‍
പാറശാല: പാറശാല റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ട്രെയിനില്‍ കടത്തിയ നാലര കിലോ സ്വര്‍ണവുമായി രണ്ട് പേര് പാറശാല റെയില്‍വേ പൊലിസിന്റെ പിടിയിലായി.
ജോദ്പൂര്‍ സ്വദേശി പവന് ലിംപ, രാജസ്ഥാന് സ്വദേശി ശ്രാവണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. മുംബെ ചെന്നൈ എക്സ്പ്രസ് ട്രെയിനില്‍ എറണാകുളത്തുനിന്നും നാഗര്‍കോവിലിലേയ്ക്ക് കൊണ്ട് പോകുകയായിരുന്നു പിടികൂടിയ സ്വര്‍ണം.
റെയില്‍വേ പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ട ബാഗില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. സി.ഐ ജയകുമാര്‍, എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ ഷിബുകുമാര്‍, അനില്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്. വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥരായ സുരേഷും സംഘവും സ്ഥലത്തെത്തി സ്വര്‍ണാഭരണം അളന്ന് തിട്ടപ്പെടുത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."