HOME
DETAILS

മുസ്‌ലിം സൗഹൃദവേദിയുടെ ധാരണ ലംഘിച്ച് മുജാഹിദ് സംഘടനകളുടെ പെരുന്നാള്‍ പ്രഖ്യാപനം

  
backup
May 23, 2020 | 9:58 AM

eid-declaration-controversy-in-mujahid2020


കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ സൗഹൃദ അന്തരീക്ഷം തകര്‍ത്ത് മുജാഹിദ് സംഘടനകള്‍. മുസ്‌ലിം സൗഹൃദ വേദിയുടെ തീരുമാനത്തിനു വിരുദ്ധമായി നേരത്തെ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചതാണ് സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന യോജിപ്പും സൗഹാര്‍ദവും തകരാന്‍ കാരണം. കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടനകള്‍ പെരുന്നാള്‍ ഞയറാഴ്ച്ചയാണെന്ന വിവരം വ്യാഴാഴ്ച്ച തന്നെ പ്രഖ്യാപിച്ചിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷനായുള്ള മുസ്‌ലിം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടനകളെല്ലാം ഒരുമിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കാറായിരുന്നു വര്‍ഷങ്ങളായുള്ള പതിവ്.

അങ്ങനെ ചെയ്യണമെന്ന ധാരണ എല്ലാ സംഘടനകളും സ്വീകരിക്കുകയും ചെയ്തിരുന്നു.ഈ സൗഹൃദ വേദിയിലെ ധാരണ ലംഘിച്ചാണ് കെ.എന്‍.എമ്മിന്റെ കീഴിലുള്ള കേരള ഹിലാല്‍ കമ്മിറ്റി ഞായറാഴ്ച്ച പെരുന്നാളായി നേരത്തെ തന്നെ പ്രഖ്യാപിച്ചത്. കെ.എന്‍.എം മര്‍കസുദ്ദഅ്‌വ വിഭാഗവും വ്യാഴാഴ്ച്ച തന്നെ പെരുന്നാള്‍ പ്രഖ്യാപനം നടത്തിയിരുന്നു.


എന്നാല്‍ സൗഹൃദവേദി ധാരണയുടെ അടിസ്ഥാനത്തില്‍ ജമാഅത്തേ ഇസ്‌ലാമി നേരത്തെയുള്ള പ്രഖ്യാപനം ഒഴിവാക്കുകയായിരുന്നു. മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്‌ലാമിക് മൂവ്‌മെന്റ് എവിടേയും മാസപ്പിറവി ദൃശ്യമാവാത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് പ്രഖ്യാപനം നടത്തിയത്. മാസമുറപ്പിക്കാന്‍ സംഘടനകള്‍ക്കിടയില്‍ വിവിധ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴും സൗഹൃദ വേദിയുടെ ധാരണ എല്ലാവരും പാലിക്കാറുണ്ടായിരുന്നു. പാണക്കാട് തങ്ങളുമായും സുന്നി മഹല്ലുകളിലെ കാര്‍മികത്വം വഹിക്കുന്ന ഖാസിമാരുമായും കൂടിയാലോചന നടത്തിയ ശേഷം ഒരുമിച്ചായിരുന്നു ഇതുവരേയുണ്ടായിരുന്ന പ്രഖ്യാപനങ്ങളെല്ലാം. ഈ ധാരണയാണ് രണ്ടു മുജാഹിദ് സംഘടനകള്‍ ലംഘിച്ചിരിക്കുന്നത്. റമദാന്‍ മാസവും ഇതുപോലെ തന്നെ ഈ രണ്ടു സംഘടനകളും ധാരണ ലംഘിച്ചായിരുന്നു ഉറപ്പിച്ചിരുന്നത്. ഭിന്നാഭിപ്രായങ്ങളുള്ള കേരളത്തിലെ മുസ്‌ലിം സംഘടനകളെ ഒരുമിച്ചുനിര്‍ത്തുന്ന ഏക പ്ലാറ്റ്‌ഫോമായിരുന്നു മുസ്‌ലിം സൗഹൃദ വേദി. പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നതാണെങ്കിലും ലീഗിന്റെ കൂടി പിന്തുണയോടെയാരുന്നു ഈ കൂട്ടായ്മ നിലനിന്നിരുന്നത്. ഈ വേദിയെയാണ് മുജാഹിദ് സംഘടനകള്‍ ചേര്‍ന്ന് ദുര്‍ബലപ്പെടുത്തിയത്.


മുസ്‌ലിം സൗഹൃദ വേദിയുടെ യോഗവും ധാരണയും രണ്ടു വര്‍ഷമായി നടക്കുന്നില്ലെന്നും അതു വിട്ടു പോയെന്നും അതിനാലാണ് നോമ്പും പെരുന്നാളും നേരത്തെ പ്രഖ്യാപിച്ചതെന്നും കെ.എന്‍.എം മര്‍കസുദ്ദഅ്‌വാ ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി സുപ്രഭാതത്തോട് പറഞ്ഞു.


മാസപ്പിറവി കാണില്ലെന്നു പറഞ്ഞ ദിവസം കണ്ടാല്‍ ഉറപ്പിക്കണമെന്ന ഒരു ധാരണയും സൗഹൃദ വേദിയില്‍ ഉണ്ടായിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിക്കുന്ന കാര്യം കെ.പി.എ മജീദുമായി സംസാരിച്ചിരുന്നുവെന്നും കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി സുപ്രഭാതത്തോട് പറഞ്ഞു. നേരത്തെ മാസമുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഭിന്നമായ രണ്ടും നിലപാടാണ് മുജാഹിദ് സംഘടനകള്‍ക്കുള്ളതെന്ന് ഇതോടെ ബോധ്യമായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവം: യൂട്യൂബർമാർക്കെതിരെ മാതാപിതാക്കൾ പരാതി നൽകി

Kerala
  •  12 minutes ago
No Image

റഷ്യയുമായി കൈകോർത്ത് യുഎഇ; ഊർജ്ജ-ബഹിരാകാശ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണ

uae
  •  14 minutes ago
No Image

ഫുട്ബോളിലെ മികച്ച താരം മെസിയല്ല, അത് മറ്റൊരാളാണ്: കക്ക

Football
  •  23 minutes ago
No Image

ബാറുടമയുടെ വിരുന്നിൽ യൂണിഫോമിലിരുന്ന് മദ്യപാനം; വനിതാ ഓഫീസർമാരടക്കം മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  36 minutes ago
No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  an hour ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  2 hours ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 hours ago
No Image

ആഗോള ടൂറിസം ഭൂപടത്തിൽ വിസ്മയമായി ഒമാൻ; 2025-ൽ എത്തിയത് 3.9 ദശലക്ഷം സഞ്ചാരികൾ

oman
  •  2 hours ago
No Image

പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി

Kerala
  •  2 hours ago