HOME
DETAILS

എങ്കിലും ഞങ്ങള്‍ ഈ നാടിനെ സ്‌നേഹിക്കുന്നു: ഇമാം

  
backup
March 17 2019 | 00:03 AM

%e0%b4%8e%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%88-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8

ക്രിസ്റ്റ് ചര്‍ച്ച്: തങ്ങളിപ്പോഴും ഈ രാജ്യത്തെ സ്‌നേഹിക്കുന്നതായി ന്യൂസിലന്‍ഡിലെ ക്രിസ്റ്റ് ചര്‍ച്ചില്‍ ഭീകരാക്രമണത്തിനിരയായ ലിന്‍വൂഡ് പള്ളി ഇമാം ഇബ്‌റാഹീം അബ്ദുല്‍ ഹലീം.
വെള്ളിയാഴ്ച ജുമുഅ സമയത്ത് പള്ളിയില്‍ നിസ്‌കരിക്കാനെത്തിയവര്‍ക്കു നേരെ ആക്രമണം നടക്കുമ്പോള്‍ ഇബ്‌റാഹീം ആയിരുന്നു ഇമാം. ആക്രമണത്തിനു ശേഷം ഈ രാജ്യത്തുനിന്നു കിട്ടിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. ഇപ്പോഴും ഈ രാജ്യത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്നു. ഭീകരാക്രമണങ്ങള്‍ക്ക് ഒരിക്കലും ഞങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാനാവില്ല- അദ്ദേഹം പറഞ്ഞു.
ആക്രമണസമയത്തെ ഭീതിതമായ അവസ്ഥയെയും അദ്ദേഹം ഓര്‍ത്തെടുത്തു. തുടര്‍ച്ചയായ വെടിവയ്പു ശബ്ദം കേട്ട് എല്ലാവരും തറയില്‍ കിടന്നു. സ്ത്രീകളുടെ ഉച്ചത്തിലുള്ള നിലവിളി ശബ്ദം അപ്പോള്‍ കേള്‍ക്കാമായിരുന്നു.
വെടികൊണ്ട ചിലര്‍ തല്‍ക്ഷണം മരിച്ചു. എങ്കിലും ന്യൂസിലാന്‍ഡിലെ മുസ്‌ലിംകള്‍ ഈ രാജ്യത്ത് സുരക്ഷിതരും സന്തോഷവാന്‍മാരുമാണ്. ഭൂരിപക്ഷം ന്യൂസിലാന്‍ഡുകാരും തങ്ങളോട് ഐക്യദാര്‍ഢ്യം അറിയിച്ച് മുന്നോട്ടുവരുന്നു.
അപരിചിതര്‍ പോലും വന്ന് ഞങ്ങളെ ആശ്ലേഷിക്കുന്നു. അവര്‍ ഞങ്ങള്‍ക്കു കൈ തരുന്നു, ഐക്യദാര്‍ഢ്യം അറിയിക്കുന്നു. ഇതുവളരെ പ്രധാനപ്പെട്ടതാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


ന്യൂസിലന്‍ഡ്: വംശീയ അഭിപ്രായപ്രകടനം നടത്തിയ
ആസ്‌ത്രേലിയന്‍ സെനറ്റ് അംഗത്തിന് മുട്ടയേറ്

സിഡ്‌നി: ന്യൂസിലന്‍ഡിലെ ക്രിസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വംശീയമായ അഭിപ്രായ പ്രകടനം നടത്തിയ ആസ്‌ത്രേലിയന്‍ സെനറ്റ് അംഗത്തിനു നേരെ മുട്ടയേറ്.
ക്യൂന്‍സ്ലാന്‍ഡ് സെനറ്ററും തീവ്രവലതുപക്ഷ ആശ യപ്രചാരകനുമായ ഫ്രേസര്‍ ആന്നിങ് ആണ് അക്രമിക്കപ്പെട്ടത്. മെല്‍ബണില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ കൗമാരക്കാരനാണ് ഫ്രേസര്‍ക്കെതിരെ മുട്ടയെറിഞ്ഞത്. അദ്ദേഹത്തിന്റെ തൊട്ടടുത്തു നില്‍ക്കുകയായിരുന്ന 17 കാരനാണ് മുട്ടയെറിഞ്ഞത്. തലക്കു പിന്നില്‍ മുട്ട പതിക്കുകയും ചെയ്തു. ഈ ദൃശ്യം കൗമാരക്കാരന്‍ തന്നെ ഫോണില്‍ പകര്‍ത്തുകയുംചെയ്തു. ഏറു കൊണ്ടതോടെ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയ ഫ്രേസര്‍ ഉടന്‍ കൗമാരക്കാരന്റെ മുഖത്ത് തുരുതുരാ അടിച്ചു.
ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 17 കാരനെ പിടികൂടി കൊണ്ടുപോയി. ഈ സംഭവങ്ങളുടെയെല്ലാം ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രാജ്യത്തേക്കുള്ള മുസ്‌ലിം കുടിയേറ്റത്തിന്റെ അനന്തരഫലമാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലെന്നായിരുന്നു ഫ്രേസര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്. അഭിപ്രായം രാജ്യാന്തരതലത്തില്‍ തന്നെ വിവാദമായിരുന്നു. ഫ്രേസറുടെ അഭിപ്രായത്തെ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ തന്നെ തള്ളിപ്പറയുകയും അപലപിക്കുകയും ചെയ്തിരുന്നു.


ന്യുസിലന്‍ഡില്‍ തോക്ക് നിയമം കര്‍ശനമാക്കുന്നു

വെല്ലിങ്ടണ്‍: വെള്ളിയാഴ്ച ക്രിസ്റ്റ് ചര്‍ച്ചിലെ പള്ളികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് തോക്കുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമം കര്‍ശനമാക്കുന്നു. തോക്കുകളുടെ ലൈസന്‍സ് സംബന്ധിച്ച നിയമം കര്‍ശനമാക്കണമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ നിര്‍ദേശം നല്‍കി. പിടികൂടിയ അക്രമി തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സുള്ളയാളാണ്. അഞ്ചുതോക്കുകളാണ് ഇയാള്‍ ആക്രമണത്തിനായി ഉപയോഗിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago