HOME
DETAILS

സുപ്രിംകോടതി വിവരാവകാശത്തിന്റെ പരിധിയില്‍ വരുമോ ? സുപ്രിംകോടതിയുടെ അപ്പീല്‍ സുപ്രിംകോടതി പരിഗണിക്കും

  
backup
March 17 2019 | 00:03 AM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%a4

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ ഇല്ലയോ എന്ന വിഷയത്തിലുള്ള സുപ്രിംകോടതിയുടെ അപ്പീല്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഈ മാസം 27ന് പരിഗണിക്കും.
സുപ്രിംകോടതിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന ഡല്‍ഹി ഹൈക്കോടതി വിധിയ്‌ക്കെതിരായ അപ്പീലാണ് സുപ്രിംകോടതി പരിശോധിക്കുന്നത്. സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി സുഭാഷ് ചന്ദ്രയെന്നയാള്‍ സുപ്രിംകോടതിയില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചതോടെയാണ് കേസിന്റെ തുടക്കം.
അപേക്ഷ സുപ്രിംകോടതി തള്ളി. ഇതേതുടര്‍ന്ന് സുഭാഷ് ചന്ദ്ര വിവരാവകാശ കമ്മിഷണര്‍ക്ക് പരാതിനല്‍കി. സുപ്രിംകോടതി രാജ്യത്തെ മറ്റു സ്ഥാപനങ്ങള്‍ പോലെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കണമെന്നുമായിരുന്നു കമ്മിഷണറുടെ ഉത്തരവ്. ഇതിനെതിരേ സുപ്രിംകോടതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നാലെ ചീഫ് ജസ്റ്റിസ് എ.പി ഷാ, ജസ്റ്റിസുമാരായ വിക്രംജീത്ത് സെന്‍, എസ്. മുരളീധര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചും. ഇതിനെതിരേ 2010ല്‍ സുപ്രിംകോടതി സ്വന്തം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഇത് 2016ല്‍ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റി.
ജുഡീഷ്യറി സ്വതന്ത്രമായിരിക്കണമെന്ന സങ്കല്‍പ്പം വിവരാവകാശ പ്രകാരമുള്ള വിവരങ്ങള്‍ കൈമാറുന്നതിന് തടസ്സമാകുമോ, സുപ്രിംകോടതിയിലെ വിവരങ്ങള്‍ വിവരാവകാശപ്രകാരം തേടുന്നത് കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന്റെ പരിധിയില്‍ വരുമോ, ചോദിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് കോടതിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കാനുള്ള സാധ്യതയുണ്ടാക്കുമോ, വിവരാവകാശ നിയമത്തിലെ 8(ഐ)(ജെ) എന്നിവയുടെ പരിധിയില്‍ വരാത്ത കാര്യങ്ങളാണോ ചോദിച്ചിരിക്കുന്നത് തുടങ്ങിയവയായിരിക്കും ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.
ഇതുള്‍പ്പടെ അഞ്ചു കേസുകളാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago