HOME
DETAILS

മാന്നാര്‍ ഹോമിയോ ആശുപത്രി ഹൈടെക്ക് ആക്കണമെന്ന്

  
backup
April 13 2017 | 17:04 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0


മാന്നാര്‍: മാന്നാര്‍ ഗവ. ഹോമിയോ ആശുപത്രി ആധുനിക സൗകര്യങ്ങള്‍ ഒരുക്കി ഹൈടെക് മാത്യകയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1990 ല്‍ ആരംഭിച്ച ആശുപത്രിയില്‍ നൂറ് കണക്കിന് രോഗികളാണ് ദിവസേന എത്തി ചികിത്സ തേടുന്നത്.
രോഗികള്‍ക്ക് നല്‍കാന്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമായി തുടങ്ങിയതോടെ ആശുപത്രിയുടെ സേവനം സ്വീകരിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് ആവശ്യം ശക്തമാകുന്നത്. നേരത്തെ അനാഥമാക്കപ്പെട്ട ആശുപത്രി ഇപ്പോള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുകയാണ്.
തിരുവല്ല, തിരുവന്‍ വണ്ടൂര്‍, ചെറിയനാട്, ബുധനൂര്‍, ചെന്നിത്തല, കടപ്ര എന്നീ പഞ്ചായത്തുകളില്‍ നിന്നുമുള്ളവരും സംസ്ഥാന പാതയിലൂടെ വാഹനത്തില്‍ യാത്ര ചെയ്യുന്നവരുമാണ് പ്രധാനമായും ഇവിടെ ചികിത്സ തേടുന്നത്. ചികിത്സയിലെ മികവ് കണക്കിലെടുത്ത് മോഡല്‍ ആശുപത്രിയായി ഉയര്‍ത്തുകയും ചെയ്തു.
വേനല്‍ അധികരിച്ചതോടെ പടര്‍ന്ന് പിടിക്കുവാന്‍ സാധ്യതയുളള ചിക്കന്‍ പോക്‌സ്, വൈറല്‍ പനി, എന്നിവ പകരുന്നത് തടയുന്നതിനുളള പ്രതിരോധ മരുന്ന് നല്‍കുകയും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചും മാത്യകാ പരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
കൂടാത കൗമാര പ്രായക്കാരുടെ വ്യക്തിത്വ മാനസിക വികസനം ഹോമിയോപ്പതിയിലൂടെ എന്ന പദ്ധതിയും വിജയകരമായി ഇവിടെ നടപ്പിലായി വരുന്നു. ആശുപത്രിക്ക് ചുറ്റും വളരെ അപൂര്‍വ്വമായി ലഭിക്കുന്ന ഇരുപത്തഞ്ചില്‍ പരം പച്ച മരുന്നിന്റെ ക്യഷി തോട്ടവും ഉണ്ട്. മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
നിലവിലുള്ള കെട്ടിടം നവീകരിക്കുക, ഡോക്ടറുടെ മുറിയില്‍ ടോക്കണ്‍ ഡിസ്‌പ്ലെ വിത്ത് മൈക്ക് സ്ഥാപിക്കുക, എയര്‍ കണ്ടീഷന്‍ സ്ഥാപിക്കുക, ശുദ്ധജല വിതരണം ചെയ്യുക, കമ്പ്യൂട്ടര്‍ സ്ഥാപിക്കുക, പഞ്ചിംഗ് മെഷീന്‍ സ്ഥാപിക്കുക, രോഗികള്‍ ഇരിക്കുന്ന മുറിയോട് ചേര്‍ന്ന് ബാത്ത് റും, മുലയൂട്ടുന്ന അമ്മാമാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുക, ആശുപത്രിയുടെ മുകള്‍ ഭാഗത്ത് റൂഫിംഗ് നടത്തി ടൈല്‍ ഇടുക, ആശുപത്രി വളപ്പ് മണ്ണിട്ട് ഉയര്‍ത്തുക, പഞ്ചായത്തിന്റെ മറ്റേതെങ്കിലും പ്രദേശങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കുന്ന വെരിഫറല്‍ ഒ.പി. സ്ഥാപിക്കുക, ലാബ് സൗകര്യം ഏര്‍പ്പെടുത്തുക എന്നിവ നടപ്പിലാക്കി ആശുപത്രിയെ ഹൈടെക് മാത്യകയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.
ഇതിനായി ആശുപത്രി നവീകരണത്തിന് സര്‍ക്കാര്‍ നീക്കി വയ്ക്കുന്ന ഫണ്ട് പ്രയജനപ്പെടുത്തുവാന്‍ പഞ്ചായത്ത് തയ്യാറായാല്‍ ആശുപത്രി വികസനം സാധ്യമാക്കാന്‍ പറ്റുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.കഴിഞ്ഞ ഒന്നര വര്‍ഷം മുന്‍പാണ് ഭരണിക്കാവ് ഹോമിയോ ഡിസ്‌പെന്‍സറി ഹൈടെക്കായി ഉയര്‍ത്തിയത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

ആറൻമുള ഉത്രട്ടാതി ജലമേള ഇന്ന്; മത്സരത്തിന് 52 പള്ളിയോടങ്ങൾ

Kerala
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago