ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മനുഷ്യമതില്‍
പുത്തന്‍ചിറ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുത്തന്‍ചിറ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും എന്റെ പുത്തന്‍ചിറ വാട്‌സാപ്പ് കൂട്ടായ്മയുടെയും ആന്റി ഡ്രഗ്‌സ് കോ ഓര്‍ഡിനേഷന്റെയും പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ മനുഷ്യമതില്‍ സൃഷ്ടിച്ചു.
മാള എക്‌സൈസ് റേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വി.എ നദീര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്തംഗം കാതറിന്‍ പോള്‍ അധ്യക്ഷയായി. മാള എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ സജീവ് ലഹരി വിരുദ്ധ സന്ദേശം നല്‍കി.
കിഴക്കേ പുത്തന്‍ചിറ മഹല്ല് ഖത്തീബ് അബൂബക്കര്‍ ബാഖവി കോല്‍പാടം , അധ്യാപകരായ ബൈജു, അനിതകുമാരി, ബിന്ദു, ലത, പി.ടി.എ പ്രസിഡന്റ് റഫീഖ് പട്ടേപ്പാടം, നസീര്‍ പാണ്ടികശാല സംസാരിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള നൂറുകണക്കിന് പേര്‍ മനുഷ്യമതിലില്‍ അണിചേരുകയും ലഹരി വിരുദ്ധ സന്ദേശം ഏറ്റുചൊല്ലുകയും ചെയ്തു.
കോടാലി: ചെമ്പുച്ചിറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി.
കോടാലി ആല്‍ത്തറയില്‍ മറ്റത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര എസ് ഐ എസ്.എല്‍ സുധീഷ് മുഖ്യാതിഥിയും പി.ടി.എ പ്രസിഡന്റ് മധു തൈശുവളപ്പില്‍ അധ്യക്ഷനുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."