HOME
DETAILS
MAL
കാറിടിച്ചു സൈക്കിള്‍ യാത്രികനു പരുക്ക്
backup
April 13 2017 | 18:04 PM
വിഴിഞ്ഞം: കാറിടിച്ചു സൈക്കിള്‍ യാത്രികനായ പതിനേഴുകാരന് പരുക്കേറ്റു. പൂവാര്‍ ശൂലം കുടി പൊറ്റയില്‍ വീട്ടില്‍ രാജ (17) നാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെ പൂവാര്‍ ശൂലം കുടിക്ക് സമീപത്തായിരുന്നു അപകടം . ഇടിച്ച വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. പരുക്കേറ്റ് അബോധാവസ്ഥയിലായ രാജനെ ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിര്‍ത്താതെ ഓടിച്ചു പോയ സഫാരി കാര്‍ തിരിച്ചറിഞ്ഞതായും പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായും പൂവാര്‍ പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."