റേഷന്‍ കാര്‍ഡ് അപേക്ഷ സമര്‍പ്പിക്കാന്‍ വന്‍ തിരക്ക്: റോഡില്‍ വരി നിന്ന് മടുത്ത് ജനം
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കില്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ നല്‍കുന്നതിന് വന്‍ ജന പ്രവാഹം. ആദ്യ ദിനത്തില്‍ താലൂക്കിലെ വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, പാഞ്ഞാള്‍ മുള്ളൂര്‍ക്കര, വള്ളത്തോള്‍ നഗര്‍ എന്നീ പഞ്ചായത്തതിര്‍ത്തിയിലെ അപേക്ഷകള്‍ മാത്രമാണ് സ്വീകരിച്ചത്. എങ്കിലും അപേക്ഷകള്‍ നല്‍കാല്‍ വന്‍നിരക്കായിരുന്നു.
പലരും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെയും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ പോലും പൂരിപ്പിക്കാതെയുമാണ് എത്തിയത്.
വരും ദിവസങ്ങളില്‍ അടുത്ത റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയം വരെ അപേക്ഷ സ്വീകരിക്കുമെന്നും ജനങ്ങള്‍ തിരക്കുപിടിക്കേണ്ട കാര്യമില്ലെന്നും തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫിസര്‍ പറഞ്ഞു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ച് വേണ്ട രേഖകള്‍ സഹിതം അപേക്ഷകള്‍ നല്‍കാവുന്നതാണ്.
നിലവില്‍ നിശ്ചിത തിയ്യതികളില്‍ മുന്‍സിപ്പാലിറ്റി പഞ്ചായത്ത് തലത്തില്‍ അപേക്ഷകള്‍ സ്വീകരിക്കും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും വാങ്ങി അപേക്ഷ സ്വയം പൂരിപ്പിച്ച് തിരക്കുപിടിക്കാതെ അപേക്ഷകള്‍ നല്‍കാം. അപേക്ഷകള്‍ നല്‍കാന്‍ വരുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആവശ്യമുള്ള എല്ലാ രേഖകളും ലഭ്യമായതിനു ശേഷം മാത്രം സമര്‍പ്പിക്കുക.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ മാത്രമെ സ്വീകരിക്കുകയുള്ളൂ. എല്ലാ കോളങ്ങളും നിര്‍ബന്ധമായും അപേക്ഷയിലുള്ളവ കഴിയുന്നതും സ്വയം പൂരിപ്പിക്കേണ്ടതാണ്.
ജൂലായ് 11, 12 തിയ്യതികളില്‍ വീണ്ടും വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുള്ളൂര്‍ക്കര, പാഞ്ഞാള്‍ ,വള്ളത്തോള്‍ നഗര്‍ എന്നീ പഞ്ചായത്തുകളിലേയും റേഷന്‍ കാര്‍ഡിലുള്ള അപേക്ഷകള്‍ വടക്കാഞ്ചേരി പഴയ പഞ്ചായത്ത് ഓഫിസില്‍ സ്വീകരിക്കും. തുടര്‍ന്നുള്ള തിയ്യതികള്‍ പിന്നാലെ അറിയിക്കുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."