ഓട്ടോ യാത്രക്കാരായ കുടുംബത്തെ മര്‍ദിച്ചതായി പരാതി
വടക്കാഞ്ചേരി: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന കുടുംബത്തെ മാര്‍ഗ്ഗതടസം സൃഷ്ടിച്ച് മൂന്ന് അംഗ സംഘം അകമിച്ചതായി പരാതി.
കരുമത്ര സ്വദേശി ആഞ്ഞിലക്കടവത്ത് അബ്ദുള്‍ സലാമും, ഭാര്യയും, നാല് വയസ്സുള്ള മകനുമാണ് പരുക്കേറ്റ് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഓട്ടോറിക്ഷയില്‍ അബ്ദുള്‍ സലാമും കുടുംബവും യാത്ര ചെയ്യുമ്പോള്‍ കുമരനെല്ലൂര്‍ ഒന്നാംകല്ലില്‍ വച്ച് മുന്നില്‍ പോയിരുന്ന കാര്‍ സൈഡു കൊടുക്കാത്തതു മൂലം ഓട്ടോറിക്ഷ ഹോണ്‍ അടിച്ച് മുന്‍പില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ , വഴികൊടുക്കാതെ, മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് കാറില്‍ നിന്നും ഇറങ്ങി വന്ന് കുടുംബത്തെ ആക്രമിക്കുകയായിരുന്നു.
അബ്ദുള്‍ സലാമിന്റെ വില കൂടിയ മൊബൈല്‍ ഫോണ്‍ താഴെ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും, ഭാര്യയുടെ തലമുടി പിടിച്ചു വലിച്ചതായും പരാതിയില്‍ പറയുന്നു.
ഒന്നാംകല്ലില്‍ താമസിക്കുന്ന സെജീബിനെ ഒന്നാം പ്രതിയാക്കിയും, കണ്ടാലറിയാവുന്ന രണ്ടു പേരെ കൂട്ടുപ്രതിയാക്കിയും വടക്കാഞ്ചേരി പൊലിസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."