ഒരൗദ്യോഗിക ഏജന്‍സിയും തന്നെ ബന്ധപ്പെട്ടിട്ടില്ല; അന്വേഷണവുമായി സഹകരിക്കുമെന്നും സാക്കിര്‍ നായിക്
റിയാദ്: താനുമായി ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ വിശദീകരണം ചോദിച്ച് ഒരു ഇന്ത്യന്‍ ഔദ്യോഗിക ഏജന്‍സിയും തന്നെ സമീപിച്ചിട്ടില്ലെന്ന് പ്രഭാഷകന്‍ സാക്കിര്‍ നായിക്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏത് അന്വേഷണത്തോടും സഹകരിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും സാക്കിര്‍ നായിക് പറഞ്ഞു.
ധാക്കയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയുള്ള മാധ്യമ വിചാരണ തന്നെ ഞെട്ടിച്ചുവെന്നും നായിക് പറഞ്ഞു. ചിലര്‍ ഇസ്‌ലാമിന്റെ പേരില്‍ മുസ്‌ലിംകളെ വഴിതെറ്റിക്കുകയാണ്. അവര്‍ നിരപരാധികളായ ജനങ്ങളെ കൊല്ലാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നു. ഇത് ഖുര്‍ആനിന് നേര്‍വിപരീതമാണ്. താന്‍ നിരപരാധികളായ ജനങ്ങളെ കൊല്ലാന്‍ പ്രേരിപ്പിച്ചുവെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ ശക്തമായി എതിര്‍ക്കുന്നു. ഒരാളെയും മറ്റൊരാളാല്‍ വകവരുത്തുന്നതിനു താന്‍ പ്രേരണ നല്‍കിയിട്ടില്ല. സാകിര്‍ നായിക്ക് തീവ്രവാദത്തിന് പ്രേരണ നല്‍കിയെന്ന വാര്‍ത്ത നല്‍കിയ ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലപാട് പൈശാചികമാണ്. തീവ്രവാദത്തെ താന്‍ പ്രോല്‍സാഹിപ്പിച്ചുവെന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ അപലപിക്കുന്നുവെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു.
ഇപ്പോള്‍ സഊദി അറേബ്യയിലുള്ള സാക്കിര്‍ നായിക് അടുത്ത ദിവസങ്ങളില്‍ ആഫ്രിക്കയില്‍ പോകുമെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മുംബൈയിലേക്കു വന്ന് വാര്‍ത്താസമ്മേളനം വിളിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും അതു മാറ്റിവച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."