കുണ്ടറ സംഭവം: ഡിവൈ.എസ്.പിയുടെ നടപടി അനുചിതം വിശദീകരണം നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
കൊല്ലം: കുണ്ടറയില്‍ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കമ്മിഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് അയക്കാതെ, അയച്ചതായി അവകാശപ്പെട്ട കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നടപടി അനുചിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. തെറ്റായ അവകാശവാദത്തെക്കുറിച്ച് ഡിവൈ.എസ്.പി രണ്ടാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷനംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. കുട്ടി ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കമ്മിഷന്‍ ഡിവൈ.എസ്.പിയില്‍ നിന്നും ജനുവരി 28ന് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 10ന് കൊട്ടാരക്കരയിലെ സിറ്റിംഗില്‍ റിപ്പോര്‍ട്ട് ഹാജരാക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നു മാത്രമല്ല, പകരം മാര്‍ച്ച് 17 ന് താന്‍ റിപ്പോര്‍ട്ട് കമ്മിഷന് കൈമാറിയതായി ഡിവൈ.എസ്.പി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് നിജസ്ഥിതി മനസിലാക്കാന്‍ കമ്മിഷന്‍ അന്വേഷണ വിഭാഗത്തിലെ എസ്.പിയെ ചുമതലപ്പെടുത്തി. ഫെബ്രുവരി 3ന് കമ്മിഷന്‍ നോട്ടിസ് ഡിവൈ.എസ്.പി ഓഫിസില്‍ ലഭിച്ചതായും അത് ഫെബ്രുവരി 13ന് കുണ്ടറ സി.ഐ ഓഫിസിലേക്കയച്ചതായും കമ്മിഷന്‍ എസ്.പി കണ്ടെത്തി. കമ്മിഷന്‍ അസ്ഥാനത്ത് നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 18ന് കുണ്ടറ സി.ഐയുടെ റിപ്പോര്‍ട്ട് ഇ-മെയില്‍ വഴി കമ്മിഷന്‍ ഓഫിസില്‍ ലഭിച്ചതായി കണ്ടെത്തിയിരുന്നു. മാര്‍ച്ച് 21ന് ഡിവൈ.എസ്.പി കമ്മിഷനില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2015 മുതലുള്ള കുണ്ടറ സി.ഐമാരെ കുറിച്ചുള്ള ആക്ഷേപം പരാതിയില്‍ ഉള്ളത് കാരണമാണ് കമ്മിഷന്‍ സി.ഐക്ക് പകരം ഡിവൈ.എസ്.പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."