ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സ്റ്റാള്‍ അടച്ചിട്ടതില്‍ പ്രതിഷേധിച്ചു
മരട്: ഹോര്‍ട്ടി കോര്‍പ്പിന്റെ ഹരിത പച്ചക്കറി സ്റ്റാള്‍ മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടിയതില്‍ പ്രതിഷേധം ശക്തമായി. വിഷു, ഈസ്റ്റര്‍ ആഘോഷത്തിന് തയാറെടുക്കുന്ന സമയത്ത് സ്റ്റാള്‍ തറക്കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി മരട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്റ്റാള്‍ അടച്ച് പൂട്ടിയതിലും താല്കാലിക ജീവനക്കാ രെ പിരിച്ചുവിടാനുള്ള നടപടിക്കെതിരെയും പ്രതിഷേധ പ്രകടനവും മരട് കൊട്ടാരം ജംഗ്ഷനു സമീപമുള്ള ഹോട്ടികോര്‍പ്പിന്റെ പച്ചക്കറ്റ സ്റ്റാളിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണയും നടത്തി.
ജില്ല വൈസ് പ്രസിഡന്റും മരട് നഗരസഭ വെസ് ചെയര്‍മാനുമായ ആന്റണി ആശാംപറമ്പ് ഉല്‍ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി.പി ഷാജി കുമാര്‍ അധ്യക്ഷത വഹിച്ചു. ജിന്സണ് പീറ്റര്‍,ബോബന് നെടുംപറമ്പില്‍,അനില്‍ ലാല്‍, ജോര്‍ജ് ആശാരിപറമ്പില്‍, തോമസ് ലെജു, പി.ആര് ജോര്‍ജ്, ഉണ്ണികൃഷണന് തേലേ പറമ്പില്‍, നെവീസ് അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."