കൈവശ ഭൂമിക്ക് നികുതി നിഷേധിച്ച് വില്ലേജ് അധികൃതര്‍ നോട്ടിസ് പതിച്ചു
നിലമ്പൂര്‍: 40 വര്‍ഷത്തിലേറെയായി കൈവശംവച്ചു വരുന്ന ഭൂമിക്ക് നികുതി നിഷേധിച്ചതായി കാണിച്ച് വില്ലേജ് ഓഫിസില്‍ നോട്ടിസ് പതിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം വില്ലേജിലാണ് നോട്ടിസ് പതിച്ചത്. ഇതോടെ സര്‍വേ നമ്പര്‍ അഞ്ചില്‍ ഉള്‍പ്പെട്ട 23 കുടുംബങ്ങള്‍ക്കാണ് അവരുടെ കൈവശഭൂമിക്ക് നികുതി അടക്കാനാകാതെ വന്നത്. 23 പേരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട നോട്ടിസാണ് വില്ലേജ് ഓഫിസിലെ നോട്ടിസ് ബോര്‍ഡില്‍ പതിച്ചിരിക്കുന്നത്. റവന്യൂ അധികൃതരുടെ നടപടിക്കെതിരെ ജില്ലാ കലക്ടറെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഭൂഉടമകള്‍.
23 പേരുടെ പക്കലായി 5.7 ഏക്കര്‍ സ്ഥലമാണുള്ളത്. റവന്യൂ വകുപ്പിന്റെ നോട്ടിസിന്റെ അടിസ്ഥാനത്തില്‍ 1964 മുതലുള്ള രേഖകള്‍ കൈവശക്കാര്‍ അകമ്പാടം വില്ലേജ് ഓഫിസില്‍ പരിശോധക്ക് എത്തിയ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നടപടി നിര്‍ത്തി വച്ചിരുന്നു. ഇതിനിടെയാണ് കൈവശഭൂമി മിച്ചഭൂമിയാണെന്ന് കാണിച്ച് നികുതി നിഷേധിച്ചുള്ള നോട്ടിസ് വില്ലേജില്‍ ഇന്നലെ പതിച്ചത്.
മറ്റൊരു സര്‍വേ നമ്പറിലുള്ള മിച്ചഭൂമിയുടെ പേരില്‍ സര്‍വേ നമ്പര്‍ അഞ്ചില്‍ ഉള്‍പ്പെട്ട കൈവശ സ്ഥലം മിച്ചഭൂമിയാക്കാനുള്ള നീക്കം തടയാനുള്ള നിയമ നടപടികള്‍ക്കും സ്ഥലം ഉടമകള്‍ തയാറാകും. തങ്ങളുടെ രേഖകള്‍ കലക്ടര്‍ക്ക് മുന്പില് നേരിട്ട് ഹാജരാക്കി റവന്യൂ വകുപ്പിന്റെ നടപടി തിരുത്താനും സ്ഥലം ഉടമകള്‍ ആവശ്യപ്പെടും.
40 വര്‍ഷത്തിലേറെയായി തങ്ങള്‍ നികുതി അടച്ചു വരുന്ന സ്ഥലം മിച്ചഭൂമിയാണെന്ന അധികൃതരുടെ വാദത്തില്‍ ആശങ്കയിലാണ് ഈ കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."