HOME
DETAILS

വായ്പാ വിതരണം: ടാര്‍ജറ്റും കടന്ന് ജില്ലയിലെ ബാങ്കുകള്‍

  
backup
June 27 2018 | 08:06 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9f%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1

 

 

 

 


'

'

 


മലപ്പുറം: വായ്പാ വിതരണത്തില്‍ 2017-18 വര്‍ഷത്തില്‍ ജില്ലയിലെ ബാങ്കുകള്‍ ടാര്‍ജറ്റും കടന്നു മുന്നേറിയതായി ബാങ്കിങ് അവലോകന സമിതി വിലയിരുത്തി. കൃഷി, വ്യവസായം, ഹൗസിങ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ 10,298 കോടി രൂപയായിരുന്നു വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായപ്പോഴേക്കും 12,262 കോടി രൂപ വിതരണം ചെയ്ു.
119 ശതമാനമാണ് ആകെ നേട്ടം. കാര്‍ഷിക രംഗത്ത് 4,280 കോടി രൂപ ലക്ഷ്യമിട്ടപ്പോള്‍ 5,891 കോടി രൂപ വിതരണം ചെയ്യാന്‍ കഴിഞ്ഞു. വ്യവസായ മേഖലയില്‍ 1,383 കോടി ലക്ഷ്യമിട്ടപ്പോള്‍ 1, 461 കോടി രൂപയാണ് നല്‍കിയത്. വിദ്യാഭ്യാസം, ഹൗസിങ് വായ്പകള്‍ക്കായി 1,411 കോടി രൂപ വിതരണം ചെയ്തു. 1,362 കോടി രൂപയായിരുന്നു ലക്ഷ്യമിട്ടത്.
അവലോകന യോഗം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദേശത്തുനിന്നു തിരികെവരുന്നവര്‍ക്കു പുനരധിവാസത്തിനു ബാങ്കുകള്‍ പ്രത്യേക പാക്കേജുകള്‍ തയാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ഉദാര നയം നടപ്പാക്കുന്നതുപോലെ ബാങ്കുകളും വ്യവസായങ്ങള്‍ക്കു വായ്പ നല്‍കുന്നതില്‍ ഉദാര നയം സ്വീകരിക്കണമെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര്‍ അമിത്മീണ പറഞ്ഞു.
ജില്ലയിലെ ബാങ്കുകളില്‍ 2018 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 31,838 കോടി രൂപ നിക്ഷേപമായുണ്ട്. പ്രവാസികളുടെ നിക്ഷേപമായി 9,797 കോടി രൂപയുണ്ട്. വായ്പയായി 20,316 കോടി രൂപ നല്‍കിയിട്ടുണ്ട്.
വായ്പാ നിക്ഷേപാനുപാതം 64 ശതമാനമാണ്. പരിപാടി കനറാ ബാങ്ക് എ.ജി.എം എം. ജലീല്‍, ആര്‍.ബി.ഐ എല്‍.ഡി.ഒ ഹരിദാസ്, നബാര്‍ഡ് ഡി.ഡി.എം ജെയിംസ് പി. ജോര്‍ജ്, ലീഡ് ബാങ്ക് മാനേജര്‍ കുഞ്ഞിരാമന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago