സബ് കലക്ടര്‍ക്കെതിരേ വീണ്ടും എസ്. രാജേന്ദ്രന് എം.എല്‍.എ
തൊടുപുഴ: ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം നേതാവും ദേവികുളം എം.എല്‍.എയുമായ എസ്.രാജേന്ദ്രന് വീണ്ടും രംഗത്ത്.
ദേവികുളം പൊലിസ് സ്റ്റേഷന് സമീപത്ത് സ്ഥലം കൈയേറി ഷെഡ്ഡ് വയ്ക്കാന്‍ പ്രേരണ നല്‍കിയത് സബ് കലക്ടര്‍ തന്നെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രാജേന്ദ്രന് ആരോപിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ സബ് കലക്ടര്‍ ജനങ്ങളെ വിഡ്ികളാക്കുകയാണ് .
കൈയേറ്റം ഒഴിപ്പിക്കാന്‍ പൊലിസുമായി പോകുന്നതിന് പകരം മാധ്യമങ്ങളുമായാണ് സബ് കലക്ടര്‍ മൂന്നാറിലെത്തിയത്.
സബ് കലക്ടര്‍ അഭിനയിക്കുകയാണോയെന്ന് കരുതേണ്ടിവരും. കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ ഇദ്ദേഹം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
സബ് കലകറുടെ അഭിനയം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും രാജേന്ദ്രന് ആവശ്യപ്പെട്ടു. സി.പി.എം കൈയേറ്റത്തിന് എതിരാണ്. മൂന്നാറില്‍ കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റവന്യു വകുപ്പു മന്ത്രി കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നില്ല. അതുകൊണ്ടാണ് സബ് കലക്ടറെ പിന്തുണയ്ക്കുന്നതെന്നും എ.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."