മലയോരത്ത് മരണം മൂന്നായി
പേരാവൂര്‍: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മലയോര പ്രദേശങ്ങളില്‍ ഡെങ്കിപ്പനിക്ക് ശമനമില്ല. കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാലിലെ ജോയി മാത്യുവിന്റെ മരണത്തോടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മെയ് 13ന് കൊട്ടിയൂര്‍ പഞ്ചായത്തിലെ നെല്ലിയോടിയില്‍ താമസിക്കുന്ന അനു ജോസാണ് ഡെങ്കിപ്പനി ബാധിച്ച് ആദ്യം മരണപ്പെട്ടത്. തുടര്‍ന്ന് പേരാവൂര്‍ വെള്ളര്‍വള്ളി പാമ്പാളിയിലെ പരേതനായ പുലപ്പാടി വിജയന്റെയും ഷൈലയുടെയും മകന്‍ വിനീഷും തിങ്കളാഴ്ച കേളകം വെണ്ടേക്കുംചാലിലെ പോര്‍ക്കാട്ടില്‍ ജോയി മാത്യുവുമാണ് മരണപ്പെട്ടത്. ഡെങ്കിപ്പനി ബാധിച്ചവരുടെ കണക്ക് കൃത്യമായി പറയാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും കഴിയുന്നില്ല. ഡെങ്കിപ്പനിക്കു പുറമെ മഞ്ഞപ്പിത്തവും മലയോര മേഖലയില്‍ വ്യാപകമാണ്. വിവിധതരം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് എത്തുന്നവരെക്കൊണ്ട് മലയോരത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ നിറഞ്ഞു.
ഡെങ്കിപ്പനി രക്ത പരിശോധനയിലൂടെ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും മഞ്ഞപ്പിത്തം തിരിച്ചറിയാന്‍ ടെസ്റ്റുകള്‍ ഒന്നും നിര്‍ദേശിക്കാറില്ല. അതുകൊണ്ട് തന്നെ മഞ്ഞപ്പിത്തവും ഡെങ്കിയും ഒരേസമയം ബാധിക്കുന്നത് ഏറെ ഗുരുതരമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."