സഊദി സഖ്യരാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ അന്താരാഷ്ട്ര കോടതിയിലേക്ക്
റിയാദ്: സഊദി സഖ്യരാഷ്ട്രങ്ങളായ ചതുര്‍ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ അന്താരാഷ്ട്ര കോടയിതിയില്‍ കേസ് ഫയല്‍ ചെയ്യുന്നു. സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് തങ്ങളുടെ എതിരാളിയായ ഖത്തറുമായി ബന്ധപ്പെട്ട വ്യോമമേഖലയിലെ പരമാധികാരത്തെ കുറിച്ച് തീരുമാനത്തിനായി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. പ്രശ്‌ന പരിഹാരത്തിനായി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന് യോഗ്യതയില്ലെന്ന നിലപാടിലാണ് അന്താരാഷ്ട്ര കോടതിയെ ചതുര്‍ രാഷ്ട്രങ്ങള്‍ സമീപിച്ചത്.
വ്യോമ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സിവില്‍ ഏവിയേഷനില്‍ ഖത്തര്‍ സമര്‍പ്പിച്ച രണ്ട് അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സിവില്‍ ഏവിയേഷന്‍ യോഗം പരിഗണനക്കെടുത്തിരുന്നു. 1944 ലെ ചിക്കാഗോ ആര്‍ട്ടിക്കിള്‍ 84 നടപ്പാക്കണമെന്നായിരുന്നു ഖത്തര്‍ ആവശ്യം. ഖത്തറുമായി ബന്ധം വിഛേദിച്ച ചതുര്‍ രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ വ്യോമ നിരോധനവുമായി ബന്ധപ്പെട്ടായിരുന്നു അപേക്ഷകള്‍.
അന്താരാഷ്ട്ര ട്രാന്‍സിറ്റ് സര്‍വീസ് ഉടമ്പടി പ്രകാരം ചതുര്‍ രാഷ്ട്രങ്ങളുടെ വിമാനത്താവളങ്ങളില്‍ നിന്നു ഖത്തര്‍ വിമാനങ്ങള്‍ക്ക് ലാന്റിംഗ് അനുമതി നല്‍കാത്തതില്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ഖത്തര്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷനെ സമീപിച്ചിരുന്നത്. ഇതിനെതിരെയാണ് സഊദിയുടെ നേതൃത്വത്തിലുള്ള ചതുര്‍ രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
എന്നാല്‍, അന്താരാഷ്ട്ര കോടതിയില്‍ അപ്പീലുകളും ഹിയറിംഗും തീരുമാനമെടുക്കാന്‍ ഏറെ സമയമെടുക്കുമെന്നാണ് കരുതുന്നത്. ഇതേ സമയത്ത് തന്നെ അന്താരാഷ്ട്ര നിയമപ്രകാരം തങ്ങളുടെ ദേശീയ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ചതുര്‍ രാഷ്ട്രങ്ങള്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് നിലവിലെ ഉപരോധങ്ങള്‍ തുടരുമെന്നും ചതുര്‍ രാഷ്ട്രങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ഇറാനുമായും തീവ്രവാദ സംഘടനകളുമായും ഖത്തര്‍ ബന്ധം പുലര്‍ത്തുന്നുവെന്നാരോപിച്ച് ഖത്തറിനെതിരെ സഊദിയുടെ നേതത്വത്തില്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."