HOME
DETAILS
MAL
മുക്കം സി.എച്ച്.സിയില്‍ കുട്ടിയുടെ പാദസരം മോഷണം പോയി
backup
July 11 2016 | 21:07 PM
മുക്കം: മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്ന മുക്കത്ത് ഇന്നലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സക്കെത്തിയ കുട്ടിയുടെ പാദസരം മോഷണം പോയി. അമ്പലക്കണ്ടി കുഴിമ്പാടില് ജസീറയുടെ നാലു വയസുള്ള മകള്‍ നാജിയ ഫാത്തിമയുടെ പാദസരമാണ് മോഷണം പോയത്. ഡോക്ടറെ കാണിക്കാന്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. മുക്കം സ്റ്റേഷനില്‍ പരാതി നല്കി.
മുക്കത്തും പരിസരത്തു മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നീലേശ്വരത്ത് ഒരു വീട്ടില്‍ നിന്ന് 78 പവന് ഉള്‍പ്പെടെ പതിനാലു ലക്ഷത്തില്‍പ്പരം രുപയുടെ സാധനങ്ങളും മുക്കം ടൗണിലും പരിസരങ്ങളിലുമായി പത്തോളം ഇരുചക്ര വാഹനങ്ങളും മോഷണം പോയിരുന്നു. സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടിമുടാന് സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."