കേരളത്തിലേക്ക് വ്യവസായം ആകര്‍ഷിക്കാന്‍ സമിതി
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ വ്യവസായ സംരംഭങ്ങളും നിക്ഷേപങ്ങളും കേരളത്തിലേക്ക് കൊണ്ടു വരാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉപാധ്യക്ഷനായും പുതിയ സമിതി രൂപീകരിക്കും. ധന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,ജി.എസ്.ടി കമ്മിഷനര്‍,വിദേശങ്ങളില്‍ വ്യവസായം നടത്തുന്ന മലയാളികളെയും ഇവിടെയുള്ള വ്യവസായികളുടെയും പ്രതിനിധികള്‍, കൊറിയ, ജപ്പാന്, സിംഗപ്പൂര്‍, തായ്വാന്, യു.എസ് എന്നീ രാജ്യങ്ങളിലെ വ്യവസായ സംഘടനാ പ്രതിനിധികളെയും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യവസായ ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറി ആയിരിക്കും.
കേരളത്തില്‍ വ്യവസായ അനുമതികള്‍ വേഗത്തിലാക്കുന്നതിനുള്ള കര്‍മപദ്ധതി നടപ്പാക്കും.
അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസന്‍സ് നല്കാന് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളില്‍ വാല്യു ആഡഡ് ലോജിസ്റ്റിക് പാര്‍ക്കും നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും സംസ്ഥാനത്തെ ഐ.ടി സ്പേസ് ഇരട്ടിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."