HOME
DETAILS

കരിപ്പൂര്‍; മുഖ്യമന്ത്രിയുടെ സ്ഥലമേറ്റെടുപ്പ് പ്രഖ്യാപനം മാറ്റിവച്ച പദ്ധതിക്ക്

  
backup
June 28 2018 | 02:06 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf


സ്വന്തം ലേഖകന്‍


കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 485.3 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നത് അപ്രായോഗികമെന്ന് വിലയിരുത്തി മാറ്റിവച്ച പദ്ധതിക്ക്. വിമാനത്താവളത്തിന് 485.3 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറുന്നതിനും നടപടികള്‍ പുരോഗമിക്കുന്നതായി നിയമസഭയില്‍ പി.അബ്ദുല്‍ ഹമീദ്് എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.
കരിപ്പൂരില്‍ റണ്‍വേ നീളം 3400 മീറ്ററും, റണ്‍വേ സ്ട്രിപ്പിന്റെ വീതി 300 മീറ്ററായും വര്‍ധിപ്പിക്കുന്നതിനാണ് വിമാനത്താവള അതോറിറ്റി 485.3 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി പദ്ധതി തയാറാക്കിയ എയര്‍പോര്‍ട്ട് അതോറിറ്റി തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ റണ്‍വേ നീളം കൂട്ടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഒടുവില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളും വന്‍ സാമ്പത്തിക ചെലവും കണക്കിലെടുത്ത് പദ്ധതി തല്‍ക്കാലം മാറ്റിവയ്ക്കുകയായിരുന്നു. ഏറ്റെടുക്കുന്ന ഭൂമി മണ്ണിട്ട് ഉയര്‍ത്തി റണ്‍വേ നിര്‍മിക്കുന്നത് പുതിയ ഒരുവിമാനത്താവളം നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് വരുമെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി നടപടികള്‍ മരവിപ്പിച്ചത്.
റണ്‍വേ നീളം കൂട്ടുന്നത് ഇത് കാരണം പ്രതിസന്ധിയിലായതോടെയാണ് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്തുന്നതിന് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)വര്‍ധിപ്പിക്കാന്‍( ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍) ഡി.ജി.സി.എ നിര്‍ദേശിച്ചത്. റിസയുടെ നീളം 90 മീറ്ററില്‍ നിന്നും 240 മീറ്ററായി വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 15 മുതല്‍ ജൂണ്‍ 15വരെ റണ്‍വേ എട്ട്മണിക്കൂര്‍ അടച്ചിട്ടാണ് പ്രവൃത്തികള്‍ നടത്തിയത്. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ജോലിയാണ് അവശേഷിക്കുന്നത്. പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ പാര്‍ക്കിങ് ഏരിയ വികസനത്തിന് അതോറിറ്റി സര്‍ക്കാറിനോട് 96 ഏക്കര്‍ ആവശ്യപ്പെട്ടിരുന്നു. വിമാനത്താവളത്തിന് മുന്‍വശത്തായുളള സ്ഥലമേറ്റെടുക്കാനാണ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച നടപടികളൊന്നും ഇതുവരെയായിട്ടുമില്ല. കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറും, വിവിധ രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളും രംഗത്തുവന്നതോടെയാണ് കഴിഞ്ഞ ജനുവരിയിലും ഏപ്രിലിലും അതോറിറ്റിയിലെ ഉന്നതതല സംഘം കരിപ്പൂരിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യത്തില്‍ സര്‍വിസ് നടത്താന്‍ തയാറുളള വിമാന കമ്പനികളെ ഉള്‍പ്പെടുത്തി ഡി.ജി.സി.എക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് സഊദി എയര്‍ലൈന്‍സിനോട് വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ അതോറിറ്റിയുടെ കേന്ദ്രകാര്യാലയം ഡി.ജി.സി.എക്ക് നല്‍കാതെ പിടിച്ചുവച്ചിരിക്കുകയാണ്.

വീണ്ടും പരിശോധന; ഇടത്തരം വിമാന സര്‍വിസിന് കരിനിഴല്‍

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും വൈകിയേക്കും. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇടത്തരം വിമാനസര്‍വിസുകള്‍ ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ കരിപ്പൂരിലെത്തുന്നുണ്ട്.
വിമാനത്താവളത്തിലെ നിര്‍മാണപ്രവൃത്തികള്‍, നിലവിലെ സൗകര്യങ്ങള്‍, വലിയ വിമാനങ്ങള്‍ക്കുള്ളതടസ്സങ്ങള്‍, സ്ഥലമേറ്റെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താനാണ് അതോറിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ് മെഹാപാത്ര കരിപ്പൂരിലെത്തുന്നത്.
ചെയര്‍മാന്റെ പരിശോധന കഴിഞ്ഞ് തുടര്‍ നടപടികള്‍ക്ക് വീണ്ടും മാസങ്ങളെടുക്കുന്നതോടെ ഇടത്തരം വിമാനങ്ങളുടെ സര്‍വിസ് അനിശ്ചിതമായി നീളും. ഇതിനകം കണ്ണൂരില്‍ വിമാന സര്‍വിസ് ആരംഭിക്കുകയും ചെയ്യും. ഇതോടെ കരിപ്പൂരിന്റെ ഭാവി ഇരുളടയുമെന്ന ആശങ്കയാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago