HOME
DETAILS

യുവാവിനെ പൊലിസ് മര്‍ദിച്ചു; 'മാനസികരോഗി'യുമാക്കി: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്

  
backup
June 28 2018 | 02:06 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%9a-3

 

 

കൊല്ലം: യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്ന പരാതിയില്‍ പൊലിസിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കുന്നിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് കമ്മിഷനംഗം കെ.മോഹന്‍കുമാറിന്റെ ഉത്തരവ്. കൊല്ലം റൂറല്‍ ജില്ലാ പൊലിസ് സൂപ്രണ്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കുന്നിക്കോട് എസ്.ഐയും പൊലിസുകാരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് സെല്ലിലിട്ടെന്നും വെള്ളം ചോദിച്ചിട്ട് കൊടുത്തില്ലെന്നും അവശനായപ്പോള്‍ പിതാവിനെയും മാതാവിനേയും വിളിച്ചുവരുത്തി തിരുവനന്തപുരം ഊളന്‍പാറ മാസികാരോഗ്യകേന്ദ്രത്തില്‍ അയച്ചെന്നും യുവാവ് പരാതിയില്‍ പറയുന്നു. രണ്ടാഴ്ച നിരീക്ഷിച്ചിട്ടും കാര്യമായ അസുഖമില്ലെന്ന് കണ്ട ആശുപത്രി അധികൃതര്‍ യുവാവിനെ പറഞ്ഞുവിടുകയും ചെയ്തു. ബന്ധുവും രാഷ്ട്രീയ നേതാവുമായ വ്യക്തിയാണ് പൊലിസിനെ സ്വാധീനിച്ച് ഇത് ചെയ്യിച്ചതെന്നും പരാതിയില്‍ പറയുന്നു.
കമ്മിഷന്‍ പത്തനാപുരം പൊലിസ് ഇന്‍സ്‌പെക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. പിതാവിന്റെ പരാതിയിലാണ് പരാതിക്കാരനെ കസ്റ്റഡിയിലെടുത്തതെന്നും പിതാവാണ് പരാതിക്കാരനെ മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുന്നിക്കോട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആറും പൊലിസ് ഹാജരാക്കി. എന്നാല്‍ പൊലിസ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പരാതിക്കാരന്‍ നിഷേധിച്ചു. രാഷ്ട്രീയക്കാരനായ ബന്ധുവാണ് പിതാവിനെക്കൊണ്ട് തനിക്കെതിരേ പരാതി നല്‍കിച്ചതെന്ന് പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. തനിക്ക് സംഭവിച്ച പീഡനങ്ങളെക്കുറിച്ചുള്ള പരാതിക്കാരന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
പരിധിയില്‍ കവിഞ്ഞ ബലപ്രയോഗം നടന്നോയെന്നും പരാതിക്കാരനെ മാനസികരോഗിയാക്കാന്‍ ശ്രമിച്ചോയെന്നുമുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago