'തൊഴിലാളികള്‍ സമ്മതിച്ചാല്‍ ബാഗ് ചുമക്കാന്‍ മാത്രമല്ല, അവര്‍ക്കൊപ്പം കാല്‍നടയായി കാതങ്ങള്‍ താണ്ടാനും തയ്യാര്‍'- ധനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍
ന്യൂഡല്‍ഹി: കുടിയേറ്റത്തൊഴിലാളികളുമായി സംസാരിച്ചത് നാടകമാണെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. നാടകമാണെന്ന് തോന്നിയെങ്കില്‍ അത് ധനമന്ത്രിയുടെ കാഴ്ചപ്പാടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ പാവങ്ങളോടും തൊഴിലാളികളോടും സംസാരിച്ച് അവരുടെ മനസ്സിലുള്ളത് അറിയാനാണ് ശ്രമിക്കുന്നത്. സഹായിക്കുന്ന കാര്യമാണെങ്കില്‍ അവര്‍ സമ്മതിച്ചാല്‍ ഞാന്‍ അവരുടെ ബാഗ് എടുക്കും. ഒന്നല്ല പത്തു പന്ത്രണ്ട് ബാഗ് ഞാന്‍ ചുമന്നേനെ'-അദ്ദേഹം പറഞ്ഞു.
അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനാണ് ഞാന്‍ പോയത്. അവരാണ് നമ്മുടെ ശക്തിയാണ്. നാം അവരെ കേട്ടിട്ടില്ലെങ്കില്‍ പിന്നെ ആരെയാണ് കേള്‍ക്കുക. അവര്‍ക്ക് പറയാനുള്ളത് ഇന്ത്യന്‍ ജനതയിലെത്തിക്കണം. അവര്‍ ഇന്ത്യന്‍ പൗരന്മാരാണ്. അവരുടെ സങ്കടം കേള്‍ക്കണം. അവരുടെ പ്രയാസം മനസ്സിലാക്കണം. അതിനാണ് വീഡിയോ നിര്‍മിച്ചത്. ജനങ്ങളില്‍ എത്തിയാല്‍ അവര്‍ക്കത് ഒരുപാട് ഗുണം ചെയ്യും.
ഞാന്‍ കുടിയേറ്റത്തൊഴിലാളികളുമായി സംസാരിക്കുന്നത് നാടകമാണെന്ന് ധനമന്ത്രിക്ക് തോന്നിയെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടാണ്. ധനമന്ത്രി ആഗ്രഹിക്കുന്നെങ്കില്‍ ഉത്തര്‍ പ്രദേശ് വരെ പോകാന്‍ തയ്യാറാണ്. എനിക്കവിടെ അനുമതി നല്‍കൂ. ഞാന്‍ കാല്‍നടയായി പോവാം. വഴിയില്‍ ആരെയൊക്കെ സഹായിക്കാന്‍ കഴിയുമോ അവരെയൊക്കെ സഹായിക്കാമെന്നും അദ്ദേഹം തിരിച്ചടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."