തടിലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്
അമ്പലപ്പുഴ : അമിത ഭാരം കയറ്റിയ തടിലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ലോറി ജീവനകാര്‍ക്ക് പരുക്ക്. ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി സുരേഷ്‌കുമാര്‍ (30) ക്ലിനര്‍ ഗോകുല്‍ (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെ പുന്നപ്ര ദേശീയ പാതയില്‍ കപ്പകട ജങ്ഷനിലായിരുന്നു അപകടം.
കൊല്ലത്തുനിന്നും തടിയുമായി പെരുമ്പാവൂര്‍ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സമിപത്തെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റ് പൂര്‍ണ്ണമായും തകരുകയും ലോറി തലകീഴായി മാറിയും ചെയ്തു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പുന്നപ്ര പൊലിസിലും വൈദ്യുതി ഓഫിസിലും വിവരം അറിയിക്കുകയായിരുന്നു. വൈദ്യുതി ബോര്‍ഡ് ജിവനക്കാരെത്തി വൈദ്യുതി ബന്ധം വേര്‍പെടുത്തി. പിന്നീട് ലോറിക്കുളില്‍ കുടുങ്ങിയ ഡ്രൈവറെയും ക്ലിനറിനെയും രക്ഷപ്പടുത്തി ആശുപതിയില്‍ എത്തിച്ചു.
ഇതേസമയം ദേശിയ പാതയില്‍ വാഹന ഗാതഗതം ഇല്ലതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ലോറിയില്‍ അമിതഭാരവും ദേശിയ പാതയോരത്ത് വിളക്കുകള്‍ തെളിയാത്തതുമാണ് അപകടത്തിന് കരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏഴോളം തടിലോറികളാണ് കപ്പക്കട ഭാഗത്ത് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞിട്ടുള്ളത്. എന്നാല്‍ അമിത ഭാരം കയറ്റിയ തടിലോറികള്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിക്കാത്തതും കപ്പക്കട ദേശിയപാതയോരങ്ങളില്‍ വഴിവിളക്ക് കത്തിക്കാന്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് അതികൃതരും തയാറകത്തത് വന്‍ ദുരന്തം ക്ഷണിച്ചു വരുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."