HOME
DETAILS
MAL
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സൗജന്യ യാത്രാ പാസ് അനുവദിക്കണം
backup
July 11 2016 | 22:07 PM
കാസര്‍കോട്: മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് ബസുകളിലും ട്രെയിനുകളിലും യാത്രാസൗജന്യം അനുവദിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം എട്ടുലക്ഷത്തോളം മുടക്കി മാന്ദ്യം സംഭവിച്ചവര്‍ കേരളീയ കുടുംബങ്ങളില്‍ കഷ്ടത അനുഭവിക്കുന്നു. വികലാംഗര്‍ക്കും കാഴ്ച്ചശക്തിയില്ലാത്തവര്ക്കും ലഭിക്കുന്ന പരിരക്ഷ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇതിനായി സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രൊഫ.ടി.ടി ജേക്കബ് അധ്യക്ഷനായി. കെ.പി സതീഷ് ചന്ദ്രന്, എം അനന്തന് നമ്പ്യാര്‍, മുനീസ അമ്പലത്തറ, രാധാകൃഷണന് പെരുമ്പള, ടി ശോഭ, സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."