HOME
DETAILS
MAL
പൊന്നാനി ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഷിഫ്റ്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു
backup
April 13 2017 | 20:04 PM
പൊന്നാനി: നിലാരംബരായ വൃക്ക രോഗികള്‍ക്ക് സാന്ത്വനമായി മാറിയ പൊന്നാനി നഗരസഭ ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഷിഫ്റ്റ് യാഥാര്‍ഥ്യമാകുന്നു. പൊന്നാനി നഗരസഭയിലെ സുമനുസ്സുകളുടെ സഹായത്തോടെ 2014 ലാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു രോഗിയുമായി തുടങ്ങിയ സെന്റര്‍ നിലവില്‍ 9 ഉപകരണങ്ങളുടെ സഹായത്തോടെ 16 വൃക്ക രോഗികള്‍ക്കാണ് സൗജന്യമായി ഡയാലിസിസ് നടത്തുന്നത്.
പുതിയ ഷിഫ്റ്റ് ആരംഭിക്കുന്നതോടെ ഇനിയും 16 രോഗികള്‍ക്കു കൂടി ഡയാലിസിസ് നടത്താന്‍ സാധിക്കും.സെക്കന്റ് ഷിഫ്റ്റിന്റെ ഉദ്ഘാടനം ശനിയാഴ്ച നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."