പലചരക്ക് കടയില്‍ മോഷണം പണവും മൊബൈല്‍ റീചാര്‍ജ് കാര്‍ഡും അപഹരിച്ചു
പൊന്നാനി: പല ചരക്ക് കടയില്‍ മോഷണം. പണവും, മൊബൈല്‍ റീചാര്‍ജ് കാര്‍ഡും കവര്‍ന്നു. എടപ്പാള്‍ പൊന്നാനി സംസ്ഥാന പാതയില്‍ ബിയ്യം വലിയ പാലത്തിനു സമീപത്തെ ജിബീഷിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കടയുടെ പിന്‍ഭാഗത്തെ ഓട് ഇളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. തുടര്‍ന്ന് പിന്‍വശത്തെ വാതില്‍ തകര്‍ത്ത് കൗണ്ടറിലെത്തി മേശയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും പന്ത്രണ്ടായിരം രൂപ വിലവരുന്ന മൊബൈല്‍ റീചാര്‍ജ് കാര്‍ഡുകളും മോഷ്ടിക്കപ്പെട്ടു.
രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിപ്പെട്ടത്. തുടര്‍ന്ന് പൊന്നാനി പൊലിസില്‍ പരാതി നല്‍കി. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയില്‍ അടുത്തകാലത്തായി മോഷണം പെരുകിയിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. രാത്രികാലങ്ങളില്‍ പട്രോളിങ് നിലച്ചതാണ് മോഷണം പെരുകാന്‍ ഇടയാക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."