വിമാനത്താവളത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍: കേന്ദ്രവും കേരളവും രണ്ടുതട്ടില്‍
തിരുവനന്തപുരം: യാത്രാ ഇളവുകള്‍ നിലവില്‍ വന്നതോടെ ആരംഭിച്ച വിമാന സര്‍വിസില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളിലും സുരക്ഷാ പരിശോധനയിലും രണ്ടു തട്ടിലായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍.
കഴിഞ്ഞ ദിവസം ആരംഭിച്ച ആഭ്യന്തര സര്‍വിസില്‍ യാത്ര ചെയ്യുന്നവര്‍ക്കായി കേന്ദ്ര മാര്‍ഗനിര്‍ദേശപ്രകാരമുള്ള ആരോഗ്യസേതു ആപ്പും ക്വാറന്റൈന്‍ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. ആരോഗ്യസേതു ആപ്പിലൂടെയുള്ള വിവരശേഖരണവും നിരീക്ഷണവുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്തു വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ക്കു പുറമെ വിമാനത്താവളങ്ങളിലെ ഹെല്‍പ്പ് ഡസ്‌ക് വഴിയും സംസ്ഥാന സര്‍ക്കാര്‍ വിവരശേഖരണം നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ക്വാറന്റൈന്‍ നിര്‍ദേശം 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ എന്നതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്‍ൈനും ഏഴു ദിവസത്തെ ഹോം ക്വാറന്റൈനുമാണ് നടപ്പാക്കുന്നത്. സര്‍ക്കാരുകളുടെ ഏകോപനമില്ലായ്മ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനു മുന്‍പ് ആരോഗ്യസേതു ആപ്പിലും കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലും വിവരങ്ങള്‍ നല്‍കേണ്ടിവരുന്നു. ഇതിനു പുറമെ ക്വാറന്റൈന്‍ നിര്‍ദേശങ്ങളിലെ ആശയക്കുഴപ്പവും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ആദ്യ വിമാനങ്ങളിലെത്തിയവര്‍ പലരും വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങളില്‍ വരുന്ന ആശയക്കുഴപ്പം കാരണം ബുദ്ധിമുട്ടിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."