HOME
DETAILS

'ജനവിധി' കനത്ത കാവലില്‍

  
Web Desk
April 13 2017 | 20:04 PM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%be%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


മലപ്പുറം: ഫലമറിയാന്‍ ദിവസങ്ങളെണ്ണി നില്‍ക്കുന്ന ജില്ലയില്‍ വോട്ടുയന്ത്രത്തിനു കനത്ത കാവല്‍.  വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറം ഗവ. കോളജിലാണ് കനത്ത സുരക്ഷയില്‍ വേട്ടിങ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര സേനയും കേരളാ പൊലിസും ചേര്‍ന്നുള്ള സുരക്ഷാവലയത്തിലാണ് വോട്ട് യന്ത്രങ്ങള്‍. ഇതിനായി തെലങ്കാനയില്‍നിന്നുള്ള കേന്ദ്ര സായുധസേന (സി.ഐ.എസ്.എഫ്) അസിറ്റന്റ് കമാന്‍ഡന്റ് എം.വി വേലായുധന്റെ നേതൃത്വത്തിലുള്ള 85 കേന്ദ്ര സേനയെയും സായുധ പൊലിസ് ഇന്‍സ്‌പെക്ടര്‍ എഡിസണ്‍, എസ്.ഐമാരായ സന്തോഷ് കുമാര്‍, സോബി ജോസഫ്, അനില്‍കുമാര്‍, എ.എസ്.ഐ ശംസുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കേരളാ ആംഡ് പൊലിസ് ബറ്റാലിയനിലെ 80 പേരെയുമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
     ഇതിനു പുറമേ മണ്ഡലംതലത്തിന്റെ ചുമതലയുള്ള ഗസറ്റഡ് ഉദ്യോഗസ്ഥന്മാരും സ്‌ട്രോങ് റൂമിന്റെ സുരക്ഷാ മേല്‍നോട്ടം വഹിക്കുന്നുണ്ട്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ 1,175 ബൂത്തുകളില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകളാണ് മലപ്പുറം ഗവ. കോളജില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ളത്. വോട്ടോടുപ്പ് പൂര്‍ത്തിയായ 12നു രാത്രിതന്നെ വോട്ടിങ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറത്തേക്ക് എത്തിച്ചിരുന്നു. 17നാണ് വോട്ടെണ്ണല്‍.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

oman
  •  a day ago
No Image

റാസല്‍ഖൈമയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആദരമായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിര്‍മിക്കുന്നു

uae
  •  a day ago
No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  a day ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  a day ago
No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  a day ago
No Image

കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി

Saudi-arabia
  •  a day ago
No Image

36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി

qatar
  •  a day ago
No Image

കനത്ത മഴ തുടരും: ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  a day ago
No Image

'സണ്‍ഷേഡ് പാളി ഇളകി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വാതില്‍ തുറക്കരുത്' തകര്‍ച്ചയുടെ വക്കിലാണ്  കൊല്ലം ജില്ലാ ആശുപത്രിയും 

Kerala
  •  a day ago