മാങ്ങാട്ടുപറമ്പ് ക്യാംപസിന് സമീപം വിദേശ മദ്യശാല തുറക്കില്ല
കല്ല്യാശ്ശേരി: പുതിയതെരു ഹൈവേ ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യഷാപ്പ് മാങ്ങാട്ടുപറമ്പ് ക്യാംപസിന് സമീപത്തേക്ക് മാറ്റാനുളള നീക്കത്തിനെതിരെയുളള സമരം പിന്‍വലിച്ചു. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഓമന ബിവറേജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാങ്ങാട്ടുപറമ്പിലെ കേരള ക്ലേ ആന്‍ഡ് സിറാമിക്സ് പ്രൊഡക്ട് ലിമിററഡിന്റെ കെട്ടിടത്തില്‍ മദ്യഷാപ്പ് തുറക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.
കെ ലക്ഷ്മണന്, വാര്‍ഡ് മെമ്പര്‍മാരായ വി.സി പവിത്രന്, എം പത്മിനി, ബ്ലോക്ക് പഞ്ചായത്തംഗം ഒ.വി ഗീത എന്നിവരും സമര പന്തലില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു. മദ്യവില്പന ശാലക്കെതിരെ കഴിഞ്ഞ 14 ദിവസമായി ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരം നടന്നു വരികയായിരുന്നു.
പുതിയതെരുവിലെ വിദേശ മദ്യഷാപ്പ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടിക്കെതിരെ ജനങ്ങളുടെ ശക്തമായ സമരം തുടരുന്നതിനാലാണ് മാങ്ങാട്ടുപറമ്പിലേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."