HOME
DETAILS

പരിശോധനയുടെ മറവില്‍ അന്യായ നടപടി ;റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഇ.പി ജയരാജന്‍

  
backup
April 13 2017 | 20:04 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af


മട്ടന്നൂര്‍: ചെങ്കല്‍ ക്വാറികളിലെ പരിശോധനയുടെ മറവില്‍ അന്യായ നടപടി കൈക്കൊള്ളുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇ.പി. ജയരാജന്‍ എം.എല്‍.എ.
മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പടിയൂരിലെ ചില ചെങ്കല്‍ ക്വാറികളിലെത്തി ഇരിട്ടി താലൂക്ക് ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നത്. ജിയോളജിയുടേത് ഉള്‍പ്പെടെ എല്ലാ അനുമതികളുമുള്ള ക്വാറിയിലെത്തി പ്രവൃത്തി തടസപ്പെടുത്തി ലോറികള്‍ പിടിച്ചെടുത്തു. ചെങ്കല്‍ കയറ്റാന്‍ എല്ലാവിധ പെര്‍മിറ്റുകളുള്ള ലോറികളും പിടിച്ചെടുത്ത് ഉടമകളെയും തൊഴിലാളികളെയും പീഡിപ്പിക്കുകയാണ് ഉദ്യോഗസ്ഥര്‍.
നിയമാനുസൃതം ആവശ്യമായ എല്ലാ രേഖകള്‍ കാണിച്ചിട്ടും വാഹനം വിട്ടു കൊടുക്കാന്‍ തയ്യാറാവുന്നില്ല. ഒരു ഡെപ്യൂട്ടി തഹസില്‍ദാറാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ചെങ്കല്‍ ക്വാറികളുടെ പരിശോധനയുടെ മറവില്‍ അഴിമതി നടത്താനുള്ള നീക്കമാണ് ചില ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നാണ് വ്യാപകമായ പരാതി. ചെങ്കല്‍ ക്വാറികളിലെ പരിശോധനയുമായി ബന്ധപ്പെട്ട് നിരന്തരം പരാതികളുയരുകയാണ്. രേഖകളുണ്ടായിട്ടും വാഹനങ്ങള്‍ വിട്ടു കൊടുക്കാതെ പൊലിസ് സ്റ്റേഷനില്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.
സര്‍ക്കാര്‍ നിലാപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago
No Image

നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിൽ സംശയിച്ച് കുടുംബം- മെല്ലെപ്പോക്ക് അട്ടിമറിക്കോ ?

Kerala
  •  2 months ago
No Image

'എന്തുകൊണ്ട് മദ്‌റസകളില്‍ മാത്രം ശ്രദ്ധ ?'കേന്ദ്ര ബാലാവകാശ കമ്മിഷനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി 

Kerala
  •  2 months ago