കൊലപാതകം സ്വത്ത് സ്വന്തമാക്കാന്‍, ഉത്രയുടെ കുടുംബം വിവാഹമോചനത്തിലേക്ക് നയിച്ചതും പകവളര്‍ത്തി:സൂരജിന്റെ കുറ്റസമ്മതമൊഴി
തിരുവനന്തപുരം: ഉത്ര കൊലപാതക കേസില്‍ സൂരജിന്റെ കുറ്റസമ്മതമൊഴി പുറത്ത്. ഉത്രയുടെ വീട്ടില്‍ നിന്ന് കൂടുതല്‍ സ്വത്തും പണവും നേടിയെടുക്കാന്‍ പലപ്പോഴും വഴക്കുണ്ടാക്കിയിട്ടുണ്ട്. അടൂരിലെ വീട്ടില്‍ വച്ച് കഴിഞ്ഞ ജനുവരിയില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന്, ഉത്രയുടെ വീട്ടില്‍ നിന്ന് അച്ഛനും സഹോദരപുത്രനും വന്നു.ഇങ്ങനെ തുടരുകയാണെങ്കില്‍ ഉത്രയെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും അച്ഛന്‍ പറഞ്ഞു. ഇതാണ് തന്നെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്നും സൂരജ് പൊലിസിന് മൊഴിനല്‍കി.വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്ന് സൂരജ് ഭയന്നു.
മാര്‍ച്ച് രണ്ടിന് അടൂരിലെ ഭര്‍തൃവീട്ടില്‍ വെച്ച് അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്പിനെക്കൊണ്ടായിരുന്നു സൂരജ് ഉത്രയെ കടിപ്പിച്ചത്. 10000 രൂപക്ക് രണ്ടാംപ്രതി സുരേഷിന്റെ പക്കല്‍ നിന്നും വാങ്ങിയ പാമ്പിനെ കൊലപാതക ശ്രമത്തിന് ശേഷം എന്തുചെയ്തു എന്ന് പരിശോധിക്കുന്നതിനാണ് ഈ വീട്ടിലെ തെളിവെടുപ്പ്.
കൊലപാതകത്തിനുപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 7000 രൂപക്ക് വാങ്ങിയത് പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു. രണ്ടുപ്രതികളെയും ഇന്ന് ഈ സ്ഥലത്തും എത്തിക്കും.
ഉത്രയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടിലാകും മരണത്തിലെ സൂക്ഷ്മവിവരങ്ങള്‍ ഉണ്ടാവുക. കൊലക്കുപയോഗിച്ച മൂര്‍ഖന്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിളുകള്‍ ഇന്നലെ പരിശോധനക്ക് അയച്ചിരുന്നു. ഈ ഫലവും ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മില്‍ ബന്ധപ്പെടുത്തിയാല്‍ മാത്രമേ പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശക്തമാക്കാനാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."