കാലിക്കറ്റ് എക്‌സ്‌പോയില്‍ തിരക്കേറുന്നു
കോഴിക്കോട്: ശ്രദ്ധേയമായി സ്വപ്നഗരിയിലെ കാലിക്കറ്റ് എക്‌സ്‌പോ .ലോകോത്തര നിലവാരത്തിലുളള റോബോട്ടിക് ആനിമല്‍ എക്‌സിബിഷനാണ് മേളയിലെ പ്രധാന സവിശേഷത. കുട്ടികളുടെ കഥയിലെ കൂട്ടുകാരായ ആനയും കുതിരയും സിംഹവും സീബ്രയും ചിമ്പാന്‍സിയും കങ്കാരുവും പാമ്പും പാണ്ടയുമെല്ലാമുണ്ട് പ്രദര്‍ശനഗരിയിലെ വനത്തില്‍. ക്ലിക്ക് ആര്‍ട്ട് ഗ്യാലറിയാണ് എക്‌സിബിഷന്റെ പ്രധാന ആകര്‍ഷണം. മഹാത്മാഗാന്ധി, അബ്ദുള്‍ കലാം, മദര്‍ തെരേസ എന്നീ പ്രഗത്ഭ വ്യക്തികളുടേതടക്കം ഇരുപതോളം ചിത്രങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഒരു കാഴ്ചയായിരുന്നു ഗ്യാലറിയില്‍ ആകര്‍ഷകമായത്.
വിസ്മയിപ്പിക്കുന്ന താജ്മഹല്‍, ഇന്ത്യയിലെ നാനാഭാഗങ്ങളില്‍ നിന്നുമുളള വിവിധതരം സ്റ്റാളുകള്‍, അത്യാധുനിക അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, അക്വാ ഷോ, ഫ്‌ളവര്‍ ഷോ, കുട്ടികള്‍ക്കുളള വിവിധതരം റൈഡുകളായ കമാന്റോ, ബമ്പര്‍ ജീപ്പ്, മഷ്‌റൂം റൈഡ്, വാട്ടര്‍ ബോട്ട്, ഹണിബീ, കൊളംബസ്,സൂപ്പര്‍ മെട്രോ ഡ്രാഗണ്‍, ബ്രേക്ക് ഡാന്‍സ്, ടോറ-ടോറ, കപ്പ് സോസര്‍, മാജിക് ഷോ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് മേള.
കോഴിക്കോട് സ്വപ്നഗരിയില്‍ ഒന്നിന് തുടങ്ങിയ മേള ദിവസേന വൈകിട്ട് 4 മുതല്‍ 9 വരെയാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."