ഹാരിസണ്‍ ഭൂമിയിടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുധീരന്
തിരുവനന്തപുരം: ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ കൈയടക്കിയിട്ടുള്ളതും മറിച്ചുവിറ്റതുമായ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും കരം സ്വീകരിക്കാനും മരം മുറിക്കാനുമുള്ള സര്‍ക്കാര്‍ നടപടികളുടെ പിന്നില്‍ വന്‍ രാഷ്ട്രീയ അഴിമതിയാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്. ഇതുസംബന്ധിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സുധീരന് ആവശ്യപ്പെട്ടു. ആദിവാസി ദലിത് മുന്നേറ്റ സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്. മാധ്യമങ്ങളുടെ ശ്രദ്ധ തെരഞ്ഞെടുപ്പിലേക്ക് തിരിഞ്ഞപ്പോഴാണ് ഹാരിസണ്‍സിന് എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചു കൊടുത്തത്. ഭൂപരിഷ്കരണത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന് അവകാശപ്പെടുന്ന സി.പി.എം, സി.പി.ഐ പാര്‍ട്ടികള്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് അഞ്ച് ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തീറെഴുതുന്നതില്‍ ഗൂഢാലോചന നടന്നത്.
ഭൂരഹിതര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നയിക്കുന്ന സര്‍ക്കാരിന്റെ കീഴിലാണ് വന്‍ ക്രമക്കേടും അഴിമതിയും നടക്കുന്നതെന്നും സുധീരന് ചൂണ്ടിക്കാട്ടി. ശ്രീരാമന് കൊയ്യോന്‍ അധ്യക്ഷനായി. എം. ഗീതാനന്ദന്, കെ.എ ഷഫീക്ക്, പി.എം വിനോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."