വേനല്‍മഴയില്‍ ചളിക്കുഴികളായി പാതയോരങ്ങള്‍
മുക്കം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനല്‍ മഴയില്‍ മുക്കത്തും പരിസരത്തുമുള്ള പാതയോരങ്ങള്‍ ചളിക്കുഴികളായി. മുക്കം കുമാരനെല്ലൂര്‍ റോഡാണ് കൂടുതല്‍ ദുരിതമായത്. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡില്‍ മഴ പെയ്താല്‍ കാല് നടയാത്രയും ദുസഹമായിരിക്കുകയാണ്. രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള റോഡ് തറയില്‍ നിന്ന് വളരെയധികം ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഇത് പലപ്പോഴും രാത്രി കാലങ്ങളിലെ അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്.
ആവശ്യമായ വീതിയില്ലായ്മ മൂലം ഏറെ ബുദ്ധിമുട്ടിയാണ് വലിയ വാഹനങ്ങള്‍ കടന്ന് പോകുന്നത്. രണ്ട് വര്‍ഷം മുന്‍പ് മണ്ണിട്ടുയര്‍ത്തിയ പാതയോരം മഴ ചെയ്യുമ്പോഴേക്കും ചളിക്കുഴികളായി മാറുന്നത് നിത്യസംഭവമാണ്. ഡ്രൈനേജുകളില്ലാത്തതിനാല് മഴവെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നതാണ് . മഴ വെള്ളം സമീപത്തെ പുഴയിലേക്ക് ഒഴുകുന്ന വിധത്തില്‍ റോഡിന് സമാനമായി പാതയോരം മണ്ണിട്ടുയര്‍ത്തി യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."