സമസ്ത എം.ഡി കോഴ്‌സ് ഇന്റര്‍വ്യൂ ജൂലൈ പത്തിന് സുന്നി മഹലില്‍
മലപ്പുറം: സമസ്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പഠനം കഴിഞ്ഞവര്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച സമസ്ത മുഅല്ലിം ദഅ്‌വാ ഫാസില്‍ കോഴ്‌സിന്റെ രണ്ടാംഘട്ട ഇന്റര്‍വ്യൂ ജൂലൈ പത്തിന് രാവിലെ 11 മുതല്‍ മലപ്പുറം സുന്നി മഹലില്‍ നടക്കും. എട്ടുവരെ അപേക്ഷകള്‍ സ്വീകരിക്കും.
അപേക്ഷാ ഫോം സമസ്ത മുഅല്ലിം ദഅ്‌വാ കോഴ്‌സ് നടക്കുന്ന നിലമ്പൂര്‍ കരുളായി, മഞ്ചേരി ചെറുകുളം, വള്ളിക്കുന്ന് പനയപ്പുറം, വേങ്ങര അച്ചനമ്പലം, കോട്ടക്കല്‍ പൈങ്കണ്ണൂര്‍ എന്നീ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും മലപ്പുറം സുന്നി മഹല്‍, വണ്ടൂര്‍ സുന്നി സെന്റര്‍, നിലമ്പൂര്‍ മര്‍കസ് എന്നിവിടങ്ങളിലും സമസ്ത മണ്ഡലം സെക്രട്ടറിമാരില്‍നിന്നും ലഭിക്കും.
ഇത് സംബന്ധമായി ചേര്‍ന്ന് സമസ്ത മുഅല്ലിം ദഅ്‌വാ കോഴ്‌സ് സബ് കമ്മിറ്റിയുടെയും അധ്യാപകരുടെയും സംയുക്ത യോഗത്തില്‍ സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷനായി. കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍, ഉസ്മാന്‍ ഫൈസി ഏറിയാട്, മുഹമ്മദ് ദാരിമി കരുളായി, വി.പി അലവിക്കുട്ടി ബാഖവി പനയപ്പുറം, യൂസുഫ് ഫൈസി നെന്മിനി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."