മാര്‍പാപ്പയ്ക്ക് പിന്തുണയുമായി സ്ത്രീകളുടെ കാല്‍കഴുകല്‍
കൊച്ചി: പെസഹ ദിനത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം ഉള്‍ക്കൊണ്ട് ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റ് 12 വനിതകളുടെ കാല് കഴുകി. എറണാകുളം ഐ.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ 23 വനിതകളെത്തിയിരുന്നു. ഇവരില്‍ നിന്ന് അഞ്ച് വയസുമുതല്‍ 65 വയസുവരെ പ്രായമുള്ള 12വനിതകളുടെ പാദങ്ങളാണ് കഴുകിയത്.
ഫാ.എബ്രാഹം കൂത്തോട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. കെ.പി ഷിബു, ഫാ.ജെ.ജെ പള്ളത്ത്, ഫാ. ക്ലമെന്റ് എന്നിവര്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. പാദം കഴുകലില്‍ ഇത്തവണ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീകളെ അവഗണിച്ചുകൊണ്ട് കേരളത്തിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഒരു സര്‍ക്കുലര്‍ വഴി അതു തടയുകയാണുണ്ടായതെന്നും ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റ് ഭാരവാഹികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."