HOME
DETAILS

മൊറൊട്ടോറിയ പ്രഖ്യാപനം നടപ്പായില്ല: ആശങ്കപെരുകി കര്‍ഷകര്‍

  
backup
March 19 2019 | 07:03 AM

morottorium-farmer-suicide

തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകള്‍ പെരുകിയപ്പോള്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ എങ്ങുമെത്തിയില്ല. തെരഞ്ഞടുപ്പും പ്യഖ്യാപിച്ചതോടെ
ഉത്തരവുകള്‍ ഇറക്കാനും മൊറൊട്ടോറിയ പ്രഖ്യാപനം നടപ്പാക്കാനുമായിട്ടുമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഉത്തരവിറക്കാനാകാത്തത്.
ബാങ്കുകളുമായി ഒരു ധാരണയിലെത്തിയതിനാല്‍ ജപ്തി നടപടിയിലേക്ക് അവര്‍ പോകുകയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മന്ത്രിസഭാ തീരുമാനം എടുത്ത ശേഷം എന്തുകൊണ്ട് ഉത്തരവിറക്കാന്‍ വൈകി എന്നുള്ളതാണ് ഇപ്പോഴുയരുന്ന ചോദ്യം. കൃഷി മന്ത്രിയും ഇക്കാര്യം തന്റെ കയ്യിലല്ലെന്ന് പറഞ്ഞ് കൈ മലര്‍ത്തുകയാണ്.
ഇതില്‍ കൃഷി വകുപ്പ് ചെയ്യേണ്ടത് ചെയ്തുവെന്നും ചീഫ് സെക്രട്ടറിയാണ് സാങ്കേതിക നടപടികള്‍ എടുക്കേണ്ടതെന്നും അത് എന്തുകൊണ്ട് അദ്ദേഹം ചെയ്തില്ലെന്ന് അറിയില്ലെന്നുമാണ് കൃഷിമന്ത്രിയുടെ നിലപാട്.

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വായ്പ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടുകയും ചെയ്തു. കര്‍ഷകര്‍ എടുത്ത കാര്‍ഷികകാര്‍ഷികേതര വായ്പകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നടപടി അനുസരിച്ച് വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് മുപ്പത്തൊന്ന് വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പക്കുമാണ് ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത്. ഇത് സംസ്ഥാനത്താകെ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാക്കിയും മാറ്റിയിരുന്നു. ഇടുക്കി വയനാട് ജില്ലകളില്‍ ഇത്2108 ഓഗസ്റ്റ് 31 വരെയുമാക്കി.
ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക്നല്‍കുന്നതിനും തീരുമാനിച്ചു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 50000 രൂപയ്ക്ക് മേലുള്ള കുടിശികക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്താനുംതീരുമാനിച്ചിരുന്നു.

പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നഷകാന്‍ 85 കോടി രൂപ ഉടനെ അനുവദിക്കാനും നടപടിയായി. 54 കോടി ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്.

എന്നാല്‍ ഇവയൊന്നും പ്രാവര്‍ത്തികമാകാനുള്ള ഉത്തരവ് സര്‍ക്കാര്‍ തലത്തില്‍ ഇറങ്ങിയിട്ടില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ തന്നെ സമ്മതിച്ചു. ഇതിനെതിരേ ചീഫ് സെക്രട്ടറിക്കെതിരേ കൃഷി മന്ത്രി തന്നെ രംഗത്തുവരികയും ചെയ്തു.
കൃഷിവകുപ്പ് ഇറക്കേണ്ട ഉത്തരവുകള്‍ എല്ലാം ഇറക്കിയെന്നും മറ്റ് നടപടികള്‍ വൈകിയത് എന്തുകൊണ്ടെന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കണമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിസഭാ തീരുമാനം വന്നാല്‍ ഉടന്‍ ഉത്തരവ് ഇറങ്ങേണ്ടതാണ്. എന്തുകൊണ്ട് അത് സംഭവിച്ചില്ലെന്ന് അറിയില്ലെന്നും മന്ത്രി സ്വകാര്യ ചാനലിനോട് പറഞ്ഞു.

മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ ഉത്തരവിറക്കേണ്ട ഉത്തരവാദിത്വം ചീഫ് സെക്രട്ടറിക്കാണ്. സാങ്കേതിക കാര്യമെന്നതിലപ്പുറം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കര്‍ഷകര്‍ക്കോ മൊറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ഗുണഭോക്താക്കള്‍ക്കോ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും സുനില്‍ കുമാര്‍ പറയുന്നു. എന്നാല്‍ കര്‍ഷകരുടെ ഉള്ളില്‍ ആശങ്ക പെരുകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago