HOME
DETAILS
MAL
സാമ്പത്തിക രംഗത്ത് തകര്‍ച്ചയെന്ന് ഗഡ്കരി
backup
May 28 2020 | 01:05 AM
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പടരുന്നതിനിടെ രാജ്യം സാമ്പത്തിക രംഗത്ത് വലിയ വെല്ലുവിളി നേരിടുന്നതായി സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
സാമ്പത്തിക രംഗം വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം, ഇതു നേരിടാന്‍ സംസ്ഥാനങ്ങളും സാമ്പത്തിക പാക്കേജുകളുമായി രംഗത്തെത്തണമെന്നും നിര്‍ദേശിച്ചു.
വ്യവസായങ്ങള്‍ അടച്ചിട്ടിരിക്കുകയാണെന്നും അതിനാല്‍തന്നെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയുണ്ടെന്നും പറഞ്ഞ ഗഡ്കരി, തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും തൊഴിലാളികള്‍, മീഡിയ, വ്യവസായികള്‍ എന്നുവേണ്ട, സമൂഹം മൊത്തം പ്രതിസന്ധി നേരിടുന്നുണ്ടെന്നും വ്യക്തമാക്കി. ഈ വെല്ലുവിളികള്‍ നേരിടാന്‍ സാമ്പത്തിക പാക്കേജിനു പുറമേ, സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിക്ഷേപങ്ങളുമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."