സ്ത്രീയാണെന്ന പരിഗണനയില്‍ ശിക്ഷയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: സ്ത്രീയാണെന്ന പരിഗണന വച്ച് ശിക്ഷയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രിംകോടതി. കൊലപാതക ശ്രമത്തിന് കുറ്റക്കാരിയെന്ന് കണ്ടെത്തി ഹിമാചല്‍പ്രദേശ് ഹൈക്കോടതി രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷക്ക് വിധിച്ച യുവതിയുടെ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം.
താന്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുകുട്ടികളുടെ അമ്മയാണെന്ന യുവതിയുടെ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി അവരെ ജയിലിലടച്ചിരുന്നില്ല. രണ്ടുവര്‍ഷത്തെ ജയില്‍തടവും 2,000 രൂപ പിഴയുമൊടുക്കാനായിരുന്നു ഹൈക്കോടതി വിധിച്ചിരുന്നത്.
കുറ്റകൃത്യങ്ങളുടെ ലോകത്ത് സ്ത്രീകള്‍ പുരുഷന്മാരോട് മത്സരിക്കുകയാണെന്നും എല്ലാ കുറ്റകൃത്യങ്ങളിലും സ്ത്രീകള്‍ പുരുഷന്മാരോട് കിടമത്സരത്തിലാണെന്നും അതിനാല്‍, ക്രിമിനല്‍ നീതി എന്ന ആശയം സാമൂഹിക നീതിയുടെ പര്യായമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസുമാരായ എ.കെ സിക്രി, ആര്‍.കെ അഗര്‍വാള്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ലിംഗസമത്വം ഉറപ്പുവരുത്തണമെങ്കില്‍ തുല്യ കുറ്റങ്ങള്‍ നടത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമാനമായ ശിക്ഷകളാണു നല്‍കേണ്ടതെന്നും അന്താരാഷ്ട്ര നിയമപണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഓരോ കേസിന്റെയും വസ്തുതകള്‍ ആശ്രയിച്ചായിരിക്കും ജയില്‍ കാലാവധി തീരുമാനിക്കുക. തീവ്രവാദ കുറ്റം ചെയ്യുന്ന സ്ത്രീ ഒരു ദയയും അനുകമ്പയും അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."