HOME
DETAILS
MAL
ചര്‍ച്ച റദ്ദാക്കാന്‍ കാരണമെന്തെന്ന് മോദിക്കറിയാം: നിക്കി ഹാലെ
backup
June 28 2018 | 18:06 PM
ന്യൂഡല്‍ഹി: ഇന്ത്യയുമായി അടുത്ത ആഴ്ച നടത്താനിരുന്ന നയതന്ത്ര ചര്‍ച്ച യു.എസ് റദ്ദാക്കിയതിന്റെ കാരണം മോദിക്കറിയാമെന്ന് നിക്കി ഹാലെ. യു എന്നിലെ യു.എസ് അംബാസിഡറായ നിക്കി ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ച റദ്ദാക്കാന്‍ കാരണം ഇന്ത്യയുമായി ബന്ധപ്പെട്ടതല്ലെന്നും ഈ കാരണം ഉടന്‍ ലോകം അറിയുമെന്നും നിക്കി പറഞ്ഞു.
ജൂലൈ ആറിനാണ് ഇന്ത്യ അമേരിക്ക ചര്‍ച്ച നിശ്ചയിച്ചിരുന്നത്. മന്ത്രിമാരായ സുഷമ സ്വരാജ്, നിര്‍മല സീതാരാമന് എന്നിവര്‍ യു എസിലേക്ക് പോകാനിരിക്കെയാണ് ചര്‍ച്ച റദ്ദാക്കിയതായി യു.എസ് അറിയിച്ചത്.
ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ ചര്‍ച്ച റദ്ദാക്കുന്നുവെന്നായിരുന്നു യു.എസ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ മോദി യു .എസ് സന്ദര്‍ശിച്ചപ്പോഴാണ് കൂടിക്കാഴ്ച തീരുമാനിച്ചിരുന്നന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."