റേഷന്‍കടകളില്‍ സ്പെഷല്‍ സ്ക്വാഡിന്റെ മിന്നല്‍ പരിശോധന; വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി
തൃശൂര്‍: സിവില്‍ സപ്ലൈസ് കമ്മിഷനറുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്പെഷല്‍ സ്ക്വാഡ് തൃശൂര്‍ താലൂക്കിലെ നാലു റേഷന്‍കടകളില്‍ മിന്നല്‍ പരിശോധന നടത്തിയതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.
കുറ്റിമുക്കിലുള്ള റേഷന്കടയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പലചരക്കു കടയില്‍ നിന്നും കണക്കില്‍പ്പെടാത്ത 80 കിലോഗ്രാം പഞ്ചസാര കണ്ടെടുത്തു. യാതൊരു ലൈസന്സുമില്ലാതെയാണു പലചരക്കുകട പ്രവര്‍ത്തിച്ചിരുന്നത്. കിണര്‍ സ്റ്റോപ്പിലുള്ള റേഷന്‍കടയില്‍ 135 കിലോഗ്രാം പച്ചരിയും 145 കിലോഗ്രാം ഗോതമ്പും കൂടുതലായി കണ്ടെത്തി. നെടുപുഴയിലുള്ള റേഷന്‍കടയില്‍ സ്റ്റോക് പരിശോധിച്ചപ്പോള്‍ 1,580 കിലോഗ്രാം മട്ട അരിയും 300 കിലോഗ്രാം ഗോതമ്പും പഞ്ചസാരയില്‍ 150 കിലോഗ്രാമിന്റെ കുറവും കണ്ടെത്തി.
പൊതുവിപണിയില്‍ പരിശോധന നടത്തിയതില്‍ വിലവിവര പട്ടികയും സ്റ്റോക് ബോര്‍ഡും പ്രദര്ശിപ്പിക്കാത്തവര്ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. പരിശോധന വരുംദിവസങ്ങളിലും തുടരും. ഏറനാട് താലൂക്ക് സപ്ലൈ ഓഫിസര്‍ പി.ആര് ജയചന്ദ്രന്റെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ പി.ടി ശിവരാമന്, എ ചന്ദ്രശേഖരന്, കെ.വി വിനോഷ് എന്നിവരടങ്ങിയ സ്ക്വാഡാണു പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."