HOME
DETAILS

'അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കില്ലെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല, ഇക്കാര്യത്തില്‍ സര്‍ക്കാറിന് കൃത്യമായ നയം വേണം'- കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിം കോടതി

  
backup
May 28 2020 | 09:05 AM

national-c-seeks-concrete-steps-to-deal-with-migrant-crisis2020

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ കേസില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സുപ്രിം കോടതി. വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നയമില്ലെന്ന ചൂണ്ടിക്കാട്ടിയ കോടതി ഉറച്ച ചുവടുവെപ്പാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതെന്നും ചൂണ്ടിക്കാട്ടി. 

തൊഴിലാളികളുടെ യാത്രാപ്രശ്‌നമാണ് പ്രധാനമെന്ന് കോടതി നിര്‍ദേശിച്ചു. ദുരിതപരിഹാരത്തിന് കൃത്യമായ പദ്ധതിയില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും കോടതി നിരീക്ഷിച്ചു. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കില്ലെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

മെയ് ഒന്നു മുതല്‍ 91 ലക്ഷം പേരെ നാട്ടിലെത്തിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം എല്ലാ തൊഴിലാളികളേയും തിരിച്ചെത്തിക്കാന്‍ ഇനി എത്രകാലമെടുക്കുമെന്ന് കോടതി ചോദിച്ചു.

'തിരിച്ചെത്തിക്കും വരെ ഭക്ഷണവും സൗകര്യങ്ങളും ലഭ്യമാക്കണം. പദ്ധതിയെക്കുറിച്ച് തൊഴിലാളികള്‍ക്ക് അറിവുണ്ടോ? അസാധാരണസാഹചര്യത്തില്‍ അസാധാരണ നടപടി വേണം', കോടതി പറഞ്ഞു.

അതേസമയം അതിഥിതൊഴിലാളികളുടെ വിഷയത്തില്‍ സംസ്ഥാനത്തിന് പിഴവുണ്ടായിട്ടില്ലെന്ന് കേരളം അറിയിച്ചു. കുടിവെള്ളവും ഭക്ഷണവും സൗജന്യമായാണ് നല്‍കിയതെന്ന് കേരളം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago