പശുവിനെ കൊന്നാല്‍ ജീവപര്യന്തം: ഗുജറാത്തില്‍ ബില്ലിന് അംഗീകാരം
ഗാന്ധിനഗര്‍: പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ് ലഭിക്കുന്ന ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. ഗവര്‍ണര്‍ ഒ.പി കോഹ്ലിയാണ് ബില്ലിന് അനുമതി നല്കി ഒപ്പിട്ടത്.
കഴിഞ്ഞ മാര്‍ച്ച് 31നാണ് ഗുജറാത്ത് നിയമസഭ ബില്‍ പാസാക്കിയത്. ഗവര്‍ണര്‍ കൂടി ഒപ്പിട്ടതോടെ പുതിയ നിയമം ഉടന്‍ നടപ്പിലാക്കും. ഇക്കാര്യം ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിന് ജഡേജയും വ്യക്തമാക്കിയിട്ടുണ്ട്.
പശുവിനെ കൊല്ലുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ തടവാണ് നേരത്തെയുണ്ടായിരുന്ന നിയമം. ഇതാണ് ജീവപര്യന്തമാക്കി ഉയര്‍ത്തിയത്. ഇതിന് പുറമെ 50,000 രൂപയായിരുന്ന പിഴ അഞ്ചു ലക്ഷമാക്കി. ഇത് ജാമ്യമില്ലാ കുറ്റമാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.
2011ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പശുക്കളെ കൊല്ലുന്നത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി നിയമം പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."