HOME
DETAILS
MAL
വാവനൂര്‍ മൈലാഞ്ചി കാട് റോഡ് തകര്‍ന്നു; യാത്ര ദുഷ്കരം
backup
July 12 2016 | 00:07 AM
കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിലെ വാവനൂര്‍ മൈലാഞ്ചി കാട് റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി. ഒരു കിലോമീറ്ററോളം ടാറിങ് ഇളകി കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്.
കാല്‍നട യാത്രക്ക് പോലും പറ്റാാത്ത അവസ്ഥയിലാണ്. ബസ്റൂട്ട് ഇല്ലാത്തതിനാല്‍ ഓട്ടോ റിക്ഷകളെയും മറ്റും ആശ്രയിക്കണം.
റോഡിന്റെ രണ്ടു ഭാഗങ്ങളിലും ഓവുചാലുകള്‍ ഇല്ലാത്തതിനാല്‍ മഴവെള്ളം കുത്തിയൊലിച്ചു പോകുന്നത് റോഡിലൂടെയാണ്. ഇത് റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. ആയുര്‍വേദ കോളജും എന്‍ജിനീയറിങ് കോളജും സ്ഥിതിചെയ്യുന്ന ഈ റോഡിലൂടെ ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."