HOME
DETAILS

ശബ്ദമില്ല, പുകയില്ല; ഗ്രാമപാതകളും കീഴടക്കി ഇലക്ട്രിക് ബസ്

  
backup
June 29 2018 | 01:06 AM

%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be

 


കോഴിക്കോട്: നിശബ്ദമായി ബസ് കോഴിക്കോട്ടു കൂടി ഓടിത്തുടങ്ങിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് കൗതുകം. ശബ്ദമില്ല, പുകയില്ല, മലിനീകരണമില്ല.
നഗരത്തിരക്കിലൂടെയും ഗ്രാമവീഥികളിലൂടെയും ഇലക്ട്രിക് കെ.എസ്.ആര്‍.ടി.സി ബസ് ഓടുന്നത് കാണാനും ബസില്‍ കയറാനും നിരവധിപേര്‍ എത്തിയിരുന്നു. നാലുനാള്‍ കൂടി ഈ ബസ് പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ സര്‍വിസ് നടത്തും. തിരുവനന്തപുരത്തും എറണാകുളത്തും ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം നടത്തിയെങ്കിലും അതെല്ലാം നഗരവീഥിയിലൂടെയായിരുന്നെങ്കില്‍ കോഴിക്കോട് മലയോര പാതയിലൂടെയും ബസ് ഓടി.
പരിസ്ഥിതി സൗഹൃദ വൈദ്യുത ബസിന്റെ കോഴിക്കോട് മേഖലാതല ഫ്‌ളാഗ്ഓഫ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കൊച്ചി, തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സര്‍വിസുകള്‍ വിജയകരമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഹരിത ട്രിബ്യൂണല്‍ വിധിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ സര്‍ക്കാര്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു മാര്‍ഗങ്ങള്‍ ആരായുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വൈദ്യുത ബസ് പരീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയില്‍ ഒരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സി.എന്‍.ജി സര്‍വിസ് വിജയകരമാണ്. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ജീവനക്കാര്‍ നല്ല പിന്തുണ നല്‍കുന്നുണ്ട്. കോഴിക്കോട് ഡിപ്പോ പ്രതിദിന വരുമാനത്തില്‍ ഗണ്യമായ വര്‍ധന കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ, വാര്‍ഡ് കൗണ്‍സിലര്‍ ലളിതപ്രഭ, കെ.എസ്.ആര്‍.ടി.സി മേഖലാ മാനേജര്‍ ജോഷി ജോണ്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ സംസാരിച്ചു. ബേപ്പൂരിലേക്കു നടത്തിയ ആദ്യ പരീക്ഷണ സര്‍വിസില്‍ മന്ത്രിയും എം.എല്‍.എ മാരും യാത്ര ചെയ്തു. ബേപ്പൂര്‍, കുന്ദമംഗലം, ബാലുശ്ശേരി, കൊയിലാണ്ടി രാമനാട്ടുകര, അടിവാരം എന്നിവിടങ്ങളിലേക്കു സര്‍വിസ് നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  16 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago