
വീട്ടുജോലിക്കാരെ ഉല്‍പ്പന്നങ്ങളാക്കുന്നത് അംഗീകരിക്കാനാവില്ല; മാന്‍പവര്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി
മനാമ: റമദാന് മുന്നോടിയായി സോഷ്യല്‍ മീഡയയില്‍ നടക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് വീട്ടുജോലിക്കാരികളെ സമ്മാനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ബഹ്‌റൈനിലെ ഒരു മാന്‍പവര്‍ കമ്പനിയുടെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കി.
കഴിഞ്ഞ ദിവസം ഒരു പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്തയും അധികൃതരുടെ പ്രതികരണവും റിപ്പോര്‍ട്ട് ചെയ്തത്.
'റമദാന് മുന്നോടിയായി മത്സരം; എത്യോപിയന്‍ വേലക്കാരിയെ സമ്മാനമായി ലഭിക്കാന്‍ അവസരം' എന്ന അറബി ഭാഷയിലുള്ള പരസ്യം അല്‍ ഹസീം എന്ന മാന്‍പവര്‍ കമ്പനിയുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിച്ചിരുന്നത്. ഈ ഏജന്‍സിയുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കാണ് വീട്ടുജോലിക്കാരിയെ ലഭിക്കാന്‍ അവസരമൊരുക്കിയിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ടതോടെ ബഹ്‌റൈനില്‍ സോഷ്യല്‍ മീഡിയകള്‍ നിരീക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പരസ്യം രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവും മനുഷ്യക്കടത്തിനു തുല്ല്യവുമാണെന്നായിരുന്നു ബന്ധപ്പെട്ട വകുപ്പുകളുടെ കണ്ടെത്തല്‍. ഇതോടെ, മനുഷ്യക്കടത്തിനെതിരായി പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ കമ്മിറ്റി ഫോര്‍ കോമ്പാറ്റിങ് ട്രാഫിക്കിങ് ഇന്‍ പേഴ്‌സണ്‍സ്' തലവനും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടിവുമായ ഉസാമ അല്‍ അബ്‌സി സംഭവത്തിലിടപെടുകയും കമ്പനി ഉടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു.
പരസ്യത്തില്‍ ദേശപരവും ലിംഗപരവും തൊഴില്‍പരവുമായ ബഹുമാനക്കുറവ് പ്രകടമാണെന്നും വളരെ മോശം നിലവാരത്തിലുള്ള പരസ്യമാണെന്നും ഉസാമ വ്യക്തമാക്കി. എന്നാല്‍ മറ്റൊരു ഏജന്‍സിയാണ് പരസ്യം നല്‍കിയതെന്നും പരസ്യം മോശമായെന്ന് ശ്രദ്ധയില്‍പെട്ടതോടെ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും കമ്പനി ഉടമ മറുപടി നല്‍കി. ഇത് മുഖവിലക്കെടുത്തിട്ടുണ്ടെങ്കിലും കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് വിശദമായ അന്വേഷണത്തിന് അദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതേ തുടര്‍ന്നുള്ള പ്രതികരണത്തിലാണ് വീട്ടുജോലിക്കാരെ ഉല്‍പ്പന്നങ്ങളെപ്പോലെ വില്‍പ്പന നടത്തുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഉസാമ അല്‍ അബ്‌സി വ്യക്തമാക്കിയത്. വീട്ടുജോലിക്കാരെ സമ്മാനമായി പ്രഖ്യാപിക്കുന്നതും അനുവദിക്കില്ല. സാമൂഹിക മാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നത് ഇനിയും തുടരും. ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിയമപരവും ഭരണപരവുമായ നടപടി സ്വീകരിക്കും.മതിയായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് തങ്ങള്‍ വീട്ടുജോലിക്കാരെ നിയമിക്കുന്നത് എന്ന കാര്യം ഇവരെ ജോലിക്കുവയ്ക്കുന്നവര്‍ ശ്രദ്ധിക്കണം. മണിക്കൂറിന്റെ അടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ എല്ലാ തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്‍.എം.ആര്‍.എ പ്രതിജ്ഞാബദ്ധമാണ്. ഏതെങ്കിലും തരത്തിലുള്ള മനുഷ്യക്കടത്ത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. lmra.bh എന്ന വെബ്‌സൈറ്റില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ വിശദവിവരങ്ങള്‍ അധികൃതര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അംഗീകൃത ഏജന്‍സികള്‍ മുഖേനെ അല്ലാതെ നടക്കുന്ന എല്ലാ റിക്രൂട്ട്‌മെന്റുകളും അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്. 2016 സെപ്റ്റംബറില്‍ മറ്റൊരു മാന്‍പവര്‍ ഏജന്‍സി നല്‍കിയ ഓണ്‍ലൈന്‍ പരസ്യത്തിനെതിരെയും അധികൃതര്‍ നടപടിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്
International
• 2 days ago
ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്
Cricket
• 2 days ago
ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു
Saudi-arabia
• 2 days ago
സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും
Saudi-arabia
• 2 days ago
കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും
National
• 2 days ago
ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ
National
• 3 days ago
യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു
Cricket
• 3 days ago
ജാഗ്രത; തീവ്രമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്തടക്കം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 3 days ago
'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും
National
• 3 days ago
28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും
Cricket
• 3 days ago
സൗത്ത് ആഫ്രിക്ക തകർന്നുവീണു; ലങ്കൻ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ
Cricket
• 3 days ago
പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു
Kerala
• 3 days ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു
National
• 3 days ago
വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 3 days ago
'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ
Kerala
• 3 days ago
ഇന്ന് വൈകിട്ട് 4 മുതൽ മോക്ക് ഡ്രിൽ: സൈറണുകൾ മുഴങ്ങും, വൈദ്യുതി നിലയ്ക്കും
National
• 3 days ago
ഓപ്പറേഷന് സിന്ദൂര്‍: മെയ് 10വരെ രാജ്യത്തെ 11 നഗരങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ
Kerala
• 3 days ago
ഇന്ത്യന്‍ തിരിച്ചടിയില്‍ ജയ്ഷെ തലവന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു- റിപ്പോര്‍ട്ട്
National
• 3 days ago
ഇങ്ങനെയൊരു സംഭവം ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യം; അമ്പരിപ്പിച്ച് ഗുജറാത്തിന്റെ ത്രിമൂർത്തികൾ
Cricket
• 3 days ago
മോക് ഡ്രിൽ പൂർത്തിയായി; കോഴിക്കോട് കോർപ്പറേഷനിൽ ആശയക്കുഴപ്പം, സൈറൺ ഞെട്ടിച്ചു
Kerala
• 3 days ago
വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ
Football
• 3 days ago