HOME
DETAILS

ഇങ്ങനെയൊരു സംഭവം ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യം; അമ്പരിപ്പിച്ച് ഗുജറാത്തിന്റെ ത്രിമൂർത്തികൾ

  
May 07 2025 | 12:05 PM

Jos Butler sai sudarshan Shubhman gill create new history in ipl

അഹമ്മദാബാദ്: ഈ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേരോട്ടത്തിൽ പ്രധാനമായ പങ്കുവെച്ച മൂന്നു താരങ്ങളാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, വിക്കറ്റ് കീപ്പർ ജോസ് ബട്ലർ, ഓപ്പണർ സായ് സുദർശൻ എന്നിവർ. ഇരുവരുടെയും മികച്ച ബാറ്റിംഗ് പ്രകടനങ്ങളാണ് ഗുജറാത്തിന് ഈ സീസണിൽ മുന്നോട്ട് നയിച്ചത്. ഇരുവരും ഈ സീസണിൽ 500 റൺസ് പിന്നിട്ടിരിക്കുകയാണ്.

ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഒരു ടീമിലെ മൂന്ന് താരങ്ങൾ ഒരു സീസണിൽ 500+ റൺസ് സ്കോർ ചെയ്യുന്നത്. ഇതിനുമുമ്പ് ഒരു സീസണിൽ ഒരു ടീമിലെ രണ്ട് താരങ്ങൾ മാത്രമാണ്‌ 500+ റൺസ് നേടിയിട്ടുള്ളൂ. ഇതിനോടകം തന്നെ ഈ സീസണിൽ സായ് സുദർശൻ 509 റൺസും ഗിൽ 508 റൺസും ബട്ലർ 500 റൺസ് ആണ് സ്കോർ ചെയ്തിട്ടുള്ളത്. 

നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. 11 മത്സരങ്ങളിൽ നിന്നും എട്ടു വിജയവും മൂന്ന് തോൽവിയും അടക്കം 16 പോയിന്റാണ് ഗില്ലിന്റെയും സംഘത്തിന്റെയും കൈവശമുള്ളത്. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഗുജറാത്ത് മൂന്ന് റൺസിന് പരാജയപ്പെടുത്തിയിരുന്നു.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ചെയ്യുന്ന മുംബൈ 20 കിട്ടുന്ന 155 റൺസ് ആണ് നേടിയത്. ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിംഗിനിടെ മഴ ഇടയ്ക്കിടെ വില്ലനായി എത്തുകയായിരുന്നു. ഒടുവിൽ മഴ നിയമപ്രകാരം  അവസാന ഓവറിൽ 15 റൺസ് വിജയലക്ഷ്യം ആക്കി മാറ്റുകയായിരുന്നു. അവസാന ഓവറിൽ അനായാസം ഗുജറാത്ത് ലക്ഷ്യം മറികടക്കുകയായിരുന്നു. 

മത്സരത്തിൽ ഗുജറാത്തിനായി ഗിൽ 46 പന്തിൽ 43 റൺസും ബട്ലർ 27 പന്തിൽ 30 റൺസും നേടിയിരുന്നു. മെയ് 11ന്  ഡൽഹി ക്യാപിറ്റൽസിനെയാണ് കൂട്ടരുടെയും അടുത്ത മത്സരം. ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഈ മത്സരവും വിജയിച്ചു കൊണ്ട് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാൻ ആയിരിക്കും ഗുജറാത്ത് ലക്ഷ്യം വെക്കുക.

Jos Butler, sai sudarshan, Shubhman gill create new history in ipl 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  17 minutes ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  an hour ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  2 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  2 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  2 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  3 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  3 hours ago
No Image

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം

Kerala
  •  3 hours ago
No Image

അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

National
  •  4 hours ago